ബോളിവുഡ് ഇതിഹാസ താരം ഋഷി കപൂര്‍ അന്തരിച്ചു

ബോളിവുഡിലെ മുതിര്‍ന്ന താരവും സംവിധായകനും നിര്‍മ്മാതാവുമായ ഋഷി കപൂര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. രണ്ട് വര്‍ഷത്തിലേറെയായി അര്‍ബുദ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് അറുപത്തിയേഴുകാരനായ അദ്ദേഹത്തെ മുംബൈയിലെ എച്ച്‌എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഋഷി കപൂറിന്റെ സഹോദരനും ചലച്ചിത്ര താരവുമായ രണ്‍ധീര്‍ കപൂറാണ് മരണ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ രണ്‍ബീര്‍ കപൂറിന്‍റെ പിതാവ് കൂടിയാണ് ഋഷി കപൂര്‍.

rishi 2

2018 മുതല്‍ അര്‍ബുദ രോഗത്തിന് ചികില്‍സ നടത്തിവരികയായിരുന്നു അദ്ദേഹം. അമേരിക്കയിൽ ഒരു വര്‍ഷത്തോളം നീണ്ട ചികില്‍സയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹം ഇന്ത്യയില്‍ മടങ്ങിയെത്തിയിരുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഫെബ്രുവരിയില്‍ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചിരുന്നു. ഭാര്യ നീതു ഉള്‍പ്പെടെയുള്ളവർ മരണസമയത്ത് അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ടായിരുന്നു.

rishi 1

1970 ല്‍ പുറത്തിറങ്ങിയ മേരനാം ജോക്കറിലൂടെയാണ് ഋഷി കപൂര്‍ അഭിനയ രംഗത്ത് ചുവട് ഉറപ്പിച്ചത്. 1973 ല്‍ ഡിംപിള്‍ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. പിന്നാലെ നൂറിലധികം ചിത്രങ്ങളില്‍ ഋഷി കപൂര്‍ അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here