നര്‍ത്തകര്‍ക്ക് എന്തിനാണ് ചിറകുകള്‍; നൃത്ത ദിനത്തില്‍ പറന്നുയര്‍ന്ന് മഞ്ജൂ

ഇന്ന് ലോക നൃത്ത ദിനമാണ്. കാഴ്ച്ക്കാരുടെ മനസ് നിറയ്ക്കുകയും ആടുന്നവരെ അനുഭൂതിയുടെ മറ്റൊരു തലത്തിലേക്ക് കൊണ്ടു ചെല്ലുകയും ചെയ്യുന്ന കലയാണ് നൃത്തം. സിനിമയും നൃത്തവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. നിരവധി താരങ്ങളാണ് നൃത്തിലൂടെ അഭിനയത്തിലേക്ക് എത്തിയത്. ഇന്നത്തെ മുന്‍ നിര നായികമാരായ പലരും നല്ല നര്‍ത്തകിമാരുമാണ്. റിമ കല്ലിങ്കല്‍, മഞ്ജു വാര്യര്‍, നവ്യ നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ നൃത്തവും അഭിനയവും ഒരുപോലെ നെഞ്ചോട് ചേര്‍ക്കുന്നവരാണ്. ഈ ലോക നൃത്ത ദിനത്തില്‍ പക്ഷെ പുറത്ത് പോകാനോ നൃത്ത വീഡിയോ ചിത്രീകരിക്കാനോ ഒന്നും കഴിയില്ല. എന്നാല്‍ വീടൊരു വേദിയാക്കി മാറ്റാനാകും. നിരവധി താരങ്ങളാണ് നൃത്ത ദിനത്തില്‍ ആശംസയുമായെത്തിയത്.

94707574 226149858658682 692774454686167723 n

ഇപ്പോഴിതാ നൃത്ത ദിനത്തില്‍ ആശംസയുമായെത്തിയിരിക്കുകയാണ് താരം. മനോഹരമായൊരു ചിത്രത്തോടൊപ്പമായിരുന്നു മചഞ്ജൂവിന്റെ ആശംസ. നൃത്തം ചെയ്യുന്ന തന്റെ ചിത്രമാണ് താരം പങ്കുവച്ചത്. നര്‍ത്തകര്‍ക്ക് എന്തിനാണ് പറക്കാന്‍ ചിറകുകള്‍ എന്നാണ് മഞ്ജു ചോദിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്തും നൃത്തത്തെ മഞ്ജൂ വിട്ടിട്ടില്ല. നിത്യവും പ്രാക്ടീസ് ചെയ്യാറുണ്ട് താരം. വീടിനുള്ളില്‍ നൃത്തം ചെയ്യുന്ന തന്റെ വീഡിയോ നേരത്തെ മഞ്ജു പങ്കുവച്ചിരുന്നു. വീട്ടിലെ സ്വീകരണ മുറി വേദിയാക്കിയ മഞ്ജുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here