ക്വാറന്റൈന്‍ കാലത്ത് ക്ലാസിക്കല്‍ ചുവടുവച്ച് ജൂഹി; വീഡിയോ

ഉപ്പും മുളകും പരമ്പരയിൽ എത്തിയതോടെയാണ് ജൂഹി റുസ്തഗിക്ക് കേരളത്തിലും, മലയാളികൾ ഉള്ള നാട് അത്രയും ആരാധകർ ഉണ്ടായത്. താരം പരമ്പരയിൽ നിന്നും പിന്മാറി എങ്കിലും ഇപ്പോഴും ആ ആരാധനയ്ക്ക് കുറവൊന്നും വന്നിരുന്നില്ല. താരം സോഷ്യല്‍ മീഡിയയില്‍ ഇടുന്ന എല്ലാ പോസ്റ്റുകള്‍ക്കടിയിലും ആരാധകര്‍ ലച്ചുവായി മടങ്ങിവരാന്‍ അഭ്യര്‍ത്ഥിക്കാറുമുണ്ട്. അഭിനയമല്ലാതെ പാട്ടും ഡാന്‍സും ജൂഹിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍നിന്നും ക്ലാസിക്ക് നൃത്തവുമായെത്തിയ താരത്തെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

ക്വാറന്റൈന്‍ പഴയതെല്ലാം ഓര്‍മ്മിപ്പിക്കുമ്പോള്‍ എന്നുപറഞ്ഞാണ് ജൂഹി ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീടിനുമുകളില്‍ നിന്നാണ് ഡാന്‍സ് ഷൂട്ട് ചെയ്തിരിക്കുന്നത്. ക്ലാസിക്ക് നൃത്തമായതിനാലാണോ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ വീഡിയോ എന്നാണ് പലരും ചോദിക്കുന്നത്. മെയ് വഴക്കത്തേയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. ഷൂട്ടും പരിപാടികളുംകാരണം പഠനത്തില്‍ ശ്രദ്ധ കൊടുക്കാന്‍ കഴിയുന്നില്ല എന്നുപറഞ്ഞാണ് താരം പരമ്പരയില്‍നിന്നും പിന്മാറിയത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ താരം യാത്രകള്‍ക്കായി പെര്‍ഫെക്ട് സ്‌ട്രെയിഞ്ചേഴ്‌സ് എന്ന യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here