ആ ഗാങ് വീണ്ടും ഒരുമിച്ചു; സന്തോഷം പങ്ക് വച്ച് അമൃത.! ത്രില്ലിൽ ആരാധകർ.!

ബിഗ് ബോസ് വിശേഷങ്ങൾ ആസ്വദിക്കാൻ ഇപ്പോഴും യാതൊരു മടിയും ഇല്ല ആരാധകർക്ക്. അത് തന്നെയാണ് ബിഗ് ബോസ് താരങ്ങളുടെ ഓരോ പോസ്റ്റുകളും ചിത്രങ്ങളും വളരെ വേഗം വൈറൽ ആകുന്നതും. വിവാദങ്ങളും തമ്മിൽ അടിപിടിയും ഒക്കെ പതിവ് കാഴ്ച ആയിരുന്നുവെങ്കിലും പുറത്തിറങ്ങിയ ശേഷം ഏവരും തമ്മിൽ മികച്ച സൗഹൃദം തന്നെയാണ് കാത്ത് സൂക്ഷിക്കുന്നതും. ഇപ്പോൾ ബിഗ് ബോസ് താരം അമൃത സുരേഷ് പങ്ക് വച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്.

ghjj

ബിഗ് ബോസിലെ ചങ്ക്‌സുകളായാണ് അമൃത, രജിത്, രഘു സുജോ സാൻഡ്ര അഭിരാമി തുടങ്ങിയവരെ ആരാധകർ വിളിച്ചിരുന്നത്. അൻപതാം എപ്പിസോഡിൽ എത്തിയ സുരേഷ് സിസ്റ്റർമാർക്കൊപ്പമാണ് ഇവരെല്ലാം നിന്നതും. അത് കൊണ്ട്തന്നെ ഇവരോടുള്ള ആരാധന കൂടുകയും ചെയ്തിരുന്നു. ടോപ് ഫൈവിലേക്ക് ഇവർ എത്തപെടുമെന്നും ആരാധകർ കണക്ക് കൂട്ടി. ഓരോ വിശേഷങ്ങൾ പങ്ക് വച്ചു ഇവർ എത്തുമ്പോഴൊക്കെ എന്നാണ് എല്ലാവരും ഒരുമിച്ച് എത്തുന്നത് എന്ന് ആരാധകർ ചോദിക്കുകയും ചെയ്തിരുന്നു. ഇതിനു മറുപടി ആയാണ് അമൃത ഇപ്പോൾ രംഗത്ത് വന്നത്. സുജോ രഘു, അഭി, ഒപ്പം അമൃതയും തമ്മിലുള്ള വീഡിയോ കോളിന്റെ ദൃശ്യമാണ് അമൃത ആരാധകർക്കായി പങ്കിട്ടത്. ചിത്രം ഇതിനോടകം വൈറൽ ആയിട്ടുണ്ട്. എന്നാൽ സാൻഡ്രയും രജിത്തും എവിടെ എന്നാണ് ചിലർ സംശയം പങ്ക് വയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here