പുതിയ മത്സരാർഥികളുടെ വരവോടെ ബിഗ് ബോസ് രണ്ടാം സീസൺ ട്വിസ്റ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ദയ അശ്വതി എവിക്ഷൻ റൗണ്ടിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് പ്രേക്ഷകരെ ഞെട്ടിക്കുന്നത്.
ടാസ്കുകളും എവിഷനും ആണ് ബിഗ് ബോസ്സിന്റെ ശ്രദ്ധേയഘടകങ്ങൾ. എവിക്ഷനു ഇടയിൽ മത്സരാർഥികളുടെ വെളിപ്പെടുത്തലുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്. എന്നാൽ ഇന്നലത്തെ എവിക്ഷനിൽ മത്സരാർത്ഥികളുടെ തുറന്നുപറച്ചിൽ പ്രേക്ഷകരെ ഞെട്ടിക്കുയായിരുന്നു.
ദയ അശ്വതി ആണ് പ്രദീപ് ചന്ദ്രനെതിരെ രൂക്ഷവിമർശനവും തുറന്നുപറച്ചിൽ നടത്തിയത്. വളരെ അടുത്തു പരിചയം ഉണ്ടായിട്ടും അറിയില്ലെന്ന് നടിച്ചതാണ് പ്രദീപ്നെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് എത്താൻ പ്രേരിപ്പിച്ചതെന്നും ദയ അശ്വതി എവിക്ഷനിൽ പറഞ്ഞു. പ്രദീപ് ചന്ദ്രനെ വളരെ മുൻപ് തന്നെ തനിക്കറിയാമെന്ന് ആണ് ദയ അശ്വതി പറഞ്ഞത്. 25 വയസ്സു മുതൽ പ്രദീപ് ചേട്ടനെ അറിയാം. അന്നു ഞാൻ കോട്ടയത്ത് കമ്പ്യൂട്ടർ കോഴ്സ് പഠിക്കുകയാണ്, ഫോട്ടോഷോപ്പ് പെയിന്റിംഗ് അതൊക്കെ പഠിക്കുകയായിരുന്നു. അന്ന് ഞാൻ ചങ്ങനാശ്ശേരി ഒരു വീട്ടുജോലിക്കും പോയിട്ടുണ്ടായിരുന്നു. അങ്ങനെ തൻ അവിടെ വച്ചാണ് പ്രദീപിനെ പരിചയപ്പെട്ടയെന്നും, ഒരു വർഷത്തോളം ഞാനും പ്രദീപിയേട്ടനും ഫോൺ ചെയ്തു സംസാരിച്ചു.
എന്നെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി. കണ്ട സമയത്തു എന്റെ സൗന്ദര്യ കുറവുണ്ടോ എന്നിലെ പൈസയുടെ കുറവ് കുറവുണ്ടോ അല്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെ കുറവ് കുറവുണ്ടോ എന്തുകൊണ്ടാണെന്ന് അറിയില്ല; ഞാൻ വലിയൊരു നടനാണ് എൻറെ അടുത്തു നിൽക്കാൻ പോലും പറ്റില്ല, ആൾക്കാർ പലതും പറഞ്ഞു ഉണ്ടാകും എന്ന് പറഞ്ഞു. അതിലേറെ എനിക്ക് സങ്കടമുണ്ട് അതിലുപരി ഞാനിവിടെ വന്നിട്ട് എന്നെ അറിയും എന്ന് പോലും കാണിക്കാതെ, രണ്ട് ആറ്റം ബോംബ് ആണ് ഇവിടെ വന്നത് എന്ന് മറ്റുള്ളവരോട് സംസാരിച്ച വ്യക്തി ആണ് പ്രദീപയേട്ടൻ. സത്യം പറഞ്ഞാൽ ഇക്കാര്യം എൻറെ മനസ്സിൽ പുതച്ചുമൂടാം എന്ന് വിചാരിച്ചിട്ടാണ് ഞാൻ ഇരുന്നത്. ഇന്നലെ ലാലേട്ടൻ വന്ന ഷോയിൽ പ്രദീപേട്ടൻ ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞപ്പോൾ പ്രദീപേട്ടൻ ജാമ്യം എടുത്തതാണ് എന്ന് കരുതി ന്റെ പിടുത്തം വിട്ടിട്ടാണ് പ്രദീപേട്ടനെ പരിചയമുണ്ടെന്ന് ഞാൻ പറഞ്ഞത്. ബിഗ് ബോസ്സിൽ വരാൻ ഒട്ടും യോഗ്യതയില്ലാത്ത ആളാണു പ്രദീപയെന്നും. ഒരു സുഹൃത്തുണ്ട് എന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പോലും യോഗ്യതയില്ലാത്ത മനുഷ്യനാണെന്ന് കൂടി ദയ അശ്വതി കൂട്ടിച്ചേർത്തു.