കിടിലൻ ഡാൻസുമായി റിമിടോമി; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയും സിനിമ താരങ്ങളും.! വീഡിയോ

0
8

മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. ഗായികയായും, നടിയായും അവതാരകയായും, സർവ്വ കലാ വല്ലഭയായി തിളങ്ങുന്ന താരമാണ് റിമി ടോമി. താരത്തിന്റെ ഒട്ടുമിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകാറുണ്ട്. ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

reshmi

തന്റെ വിശേഷങ്ങൾ ആരാധകരുമായി റിമി ടോമി പങ്കുവയ്ക്കാറുണ്ട്. താര ജാഡകൾ ഒന്നും ഇല്ലാതെയാണ് ആദ്യം മുതൽക്ക് തന്നെ പ്രേക്ഷകരുടെ മുൻപിൽ റിമി എത്തുക. റിമി ടോമി പങ്കുവെച്ച താരത്തിന്റെ ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ടുമാത്രമല്ല ഡാൻസും റിമിടോമി അടിപൊളിയാണെന്നാണ് ആരാധകർ പറയുന്നത്. “ആഹാ ഇതൊന്നും കണ്ടില്ലലോ എന്ന് വിചാരിച്ചിരിക്കുവായിരുനടീ” എന്ന് രഞ്ജിനി പറഞ്ഞപ്പോൾ “ഇനിയങ്ങോട്ട് ഇതായിരിക്കുമെടീ” എന്നാണ് താരം കമെന്റിലൂടെ മറുപടി നൽകിയത്. താരത്തിന്റെ ഡാൻസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here