ക്രിക്കറ്റ് ഇതിഹാസത്തിന് സ്പെഷ്യൽ ആശംസ നേർന്ന് ഇസുക്കുട്ടൻ; ചാക്കോച്ചൻ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകരും.!

0
6

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്നു 47-ാം ജന്മദിനം ആഘോഷിക്കുകയാണ്. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച കളിക്കാരിലൊരാളായ സച്ചിൻ്റെ നാൽപ്പത്തിയേഴാം പിറന്നാളിന് ഇക്കൊല്ലം ആഘോഷങ്ങളില്ല. ലോകമെങ്ങും കൊറോണ വൈറസ് ഭീതിയിൽ കഴിയുമ്പോൾ തൻ്റെ പിറന്നാളിന് ആഘോഷങ്ങളൊന്നും ഉണ്ടാകില്ലെന്ന് സച്ചിന്‍ തന്നെ അറിയിച്ചിട്ടുമുണ്ട്. എന്നാൽ പ്രിയതാരത്തിൻ്റെ പിറന്നാൾ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ആഘോഷമാക്കുകയാണ് താരത്തിൻ്റെ ആരാധകരും. ഈ വേളയിൽ പ്രിയതാരത്തിന് ആശംസകളുമായി നിരവധി താരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുമുണ്ട്. അത്തരത്തിൽ സൂപ്പർ ക്യൂട്ട് പിറന്നാളാശംസയുമായി മലയാള സിനിമയുടെ ഹാർത്രോബായ ചാക്കോച്ചനും രംഗത്തെത്തിയിരിക്കുകയാണ്.

fhjv

തൻ്റെ പ്രിയപുത്രൻ ഇസുക്കുട്ടൻ്റെ ക്യൂട്ടസ്റ്റ് ചിത്രവുമായാണ് ചാക്കോച്ചൻ തൻ്റെ പ്രിയതാരത്തിന് ആശംസ നേർന്നിരിക്കുന്നത്. സച്ചിൻ്റെ പിറന്നാൾ സ്പെഷ്യൽ കാരിക്കേച്ചറിൽ ഇസുക്കുട്ടൻ കൈവെച്ചിരിക്കുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ലെജൻഡിന് പിറന്നാളാശംസിക്കാൻ നിങ്ങൾക്കൊരു ജൂനിയറിനെ ലഭിക്കുമ്പോൾ, ഹാപ്പി ബർത്ത് ഡേ മാസ്റ്റർ ബ്ലാസ്റ്റർ എന്നാണ് കുഞ്ചാക്കോ ബോബൻ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ചിത്രത്തിന് കമൻ്റുമായി സച്ചിൻ ആരാധകരും എത്തിക്കഴിഞ്ഞു. ഒരു ബാറ്റും ബോളും മേടിച്ച് കൊടുക്കാൻ പറ്റിയ ദിവസം…. അങ്ങോട്ട് മേടിച്ച് കൊടുക്ക് ചാക്കോച്ചാ….. ചെറുക്കൻ രണ്ട് ചില്ലൊക്കെ പൊട്ടിക്കട്ടെ! എന്നാണ് ഒരു ആരാധകൻ്റെ കമൻ്റ്.

ന്യൂസ്‌പേപ്പർ പിറകിൽ നിന്ന് വായിക്കാൻ ശീലിപ്പിച്ച ആൾ എന്ന് മറ്റൊരു ആരാധകനും കുറിച്ചിരുന്നു. അടുത്തിടെയാണ് കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയയുടെ പിറന്നാളും ഇവരുടെ വിവാഹ വാർഷികവും മകൻ ഇസഹാക്കിൻ്റെ പിറന്നാളും ആഘോഷിച്ചത്. ലോക്ക് ഡൗണ്‍ മൂലം വീട്ടിലുള്ളവർ മാത്രമായിരുന്നു ആഘോഷങ്ങളിൽ പങ്കുചേർന്നത്. ആഘോഷങ്ങളുടെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. പതിനാലു വർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷം ലഭിച്ച കൺമണി ഇസുക്കുട്ടനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ഇരുവരുടെയും ലോകം.

LEAVE A REPLY

Please enter your comment!
Please enter your name here