കാത്തിരിപ്പിന് വിരാമമിട്ട് രതീഷിനും ദിവ്യയ്ക്കും പെൺകുഞ്ഞ് പിറന്നു.!

0
2

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംവിധായകൻ രതീഷിന്റെ ഫേസ്ബുക് പോസ്റ്റാണ്. കാത്തിരിപ്പിനൊടുവിൽ രതീഷിനും ദിവ്യയ്ക്കും പെൺകുഞ്ഞ് പിറന്നു എന്നതാണ് ഈ സന്തോഷവാർത്ത. ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഇതേറ്റു വാങ്ങിയത്. വരദക്ഷിണ എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്. സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും അടയാളം എന്നാണ് കുഞ്ഞിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നിരവധി പേരാണ് ലൈക്കും ആശംസകളുമായി എത്തുന്നത്. രതീഷിന്റെ ഭാര്യ ദിവ്യ വിശ്വനാഥ് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ്. മലയാളത്തിന് പുറമേ തമിഴ് പരമ്പരകളിലും ദിവ്യ സജീവമായിരുന്നു. പുറമേ പത്തോളം സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here