ഈ വർഷത്തെ ഏറ്റവും നല്ല ഓർമകളിലൊന്ന് വീഡിയോ പങ്കുവച്ച് റിമി ടോമി…!

0
10

രാജ്യം ലോക്‌ഡൗണിലൂടെ കടന്നുപോവുമ്പോൾ വളരെ ലളിതമായി ഈസ്റ്റർ ആഘോഷിക്കുകയാണ് മലയാളികൾ. ഈസ്റ്റർ നാളിൽ ആശംസകളുമായി എത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയായ റിമി ടോമി. ഈ വർഷത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്ന്. എല്ലാ സഹോദരിസഹോദരന്മാർക്കും ഹാപ്പി ഈസ്റ്റർ. നമ്മളും ഉടനെ ഈ സാഹചര്യത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കും, ; റിമി ടോമി ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു.

സ്റ്റീഫൻ ദേവസ്യയുടെ കീബോർഡ് വായനയ്ക്ക് ഒപ്പം പാടുന്ന ഒരു വീഡിയോയും റിമി പങ്കുവച്ചിട്ടുണ്ട്. ക്വാറന്റെയിൻ കാലത്തുും ഫിറ്റ്‌നസ് കാര്യങ്ങളിൽ ശ്രദ്ധാലുവാണ് റിമി ടോമി. ഫിറ്റ്നസ് സെന്ററിൽ വ്യായാമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ റിമി നിരവധി തവണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളുമെല്ലാം അടച്ചതോടെ പലരുടെയും വ്യായാമം നിന്ന കണക്കാണ്. എന്നാൽ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന നയമാണ് വ്യായാമത്തിന്റെ കാര്യത്തിൽ റിമിടോമിയ്ക്ക്. വീടിനകത്ത് വ്യായാമം ചെയ്യുന്ന ഒരു വീഡിയോയും റിമി പങ്കുവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here