നിങ്ങള്‍ക്കും അമ്മയും പെങ്ങമ്മാരുമില്ലേ?. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അനുപമ പരമേശ്വരന്‍…

0
4

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി നടി അനുപമ പരമേശ്വരന്‍. നടിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. പിന്നാലെ നടിയുടെ ഫെയ്‌സ്ബുക്ക് പേജും അപ്രത്യക്ഷമായി. ‘ഇത്തരം അസംബന്ധങ്ങള്‍ ചെയ്തു കൂട്ടാന്‍ സമയമുള്ള എല്ലാ ഞരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം… നിങ്ങള്‍ക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങള്‍മാരുമില്ലേ?

ഇത്തരം മണ്ടത്തരങ്ങള്‍ക്കല്ലാതെ, നല്ല കാര്യങ്ങള്‍ക്കായി തല ഉപയോഗിച്ചു കൂടേ?” എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അനുപമ കുറിച്ചത്. പിന്നാലെ ‘ഒരു പെണ്‍കുട്ടിയല്ലേ? എങ്ങനെയാണ് ഇതു ചെയ്യാന്‍ തോന്നുന്നത്? ഒരു സാമാന്യബോധം പോലുമില്ലേ? ദയവു ചെയ്ത് ഇത് ആവര്‍ത്തിക്കരുത്” എന്ന് നടിയുടെ ഫാന്‍സ് പേജിലും ഇതേ ചിത്രങ്ങള്‍ പങ്കുവച്ച് ട്വീറ്റ് എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here