ഈ മിടുക്കനൊപ്പം ചുവട് വെക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു; ലക്ഷ്‌മി നക്ഷത്ര..!

0
33

ലക്ഷ്മി നക്ഷത്രയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

Please excuse for the low quality video ഈ പോസ്റ്റ്‌ കാണുന്നവർ ഇത് മുഴുവനും വായിക്കണോട്ടോ…… ! ഇവിടെ എന്ത് പറഞ്ഞ് കൊണ്ട് എന്റെ സന്തോഷവും അതിശയവും അറിയിക്കണമെന്ന് എനിക്ക് അറിയില്ല.. കൊറോണക്കാലം ഒരു വശത്തെ പേടിപ്പിക്കുന്നുണ്ടെങ്കിലും മറ്റൊരു വശം കൊണ്ട് ആഘോഷിക്കുകയാണ് മലയാളികൾ.. challenge കളുടെ കാലം കൂടി ആയിരിക്കയാണല്ലോ ഇപ്പോ. സാരീ challenge, ചന്ദനമണി challenge അങ്ങനെ പലതും.. കുറച്ചു മാസങ്ങൾക്കു മുൻപ് ഞങ്ങൾ red fm team, Amritha speech and hearing improvement schoolൽ നടത്തിയ Don’t touch me campaignൽ നിന്ന് ആരോ എടുത്ത വീഡിയോ ആണ് ഇത്.

Specially abled ആയിട്ടുള്ള ഒരുപാട് കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണ് അത്.. ഒരു പാട്ടിന്റെ അകമ്പടി പോലും ഇല്ലാതെ വളരെ താളബോധത്തോടെ dance ചെയ്യുന്ന ഈ കുഞ്ഞ് കൂടെ കളിക്കാൻ എന്നെ നിർബന്ധിച്ചപ്പോ കൂടെ കൂടി എന്നേയുള്ളു. ഞാൻ അവന്റെ talent നു മുന്നിൽ തോറ്റു poyi.. പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുവോ? ഈ മിടുക്കനായ മോന് സംസാരിക്കാനോ കേൾക്കാനോ കഴിയില്ല.!!! കുറെ കാലത്തിനു ശേഷം ആരോ ഒരാൾ ചന്ദനമണി song നൊപ്പം ഈ വീഡിയോ ചേർത്ത് tiktok ൽ ഇട്ടു. പിന്നീട് എന്റെ insta inbox ലേക്ക് അയച്ചു തന്ന ഈ വീഡിയോ കണ്ട് ശെരിക്കും ഞാൻ ഞെട്ടിപ്പോയി..

വീഡിയോ കണ്ട ശേഷം ഈ എഴുത്തു വായിക്കുന്ന ആരെങ്കിലും ഈ കാര്യം വിശ്വസിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പുറത്തെ ശബ്ദങ്ങളൊന്നും കേൾക്കാതെയും ഒരക്ഷരം മിണ്ടാൻ പറ്റാതെയും ആണ് ഈ മോൻ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്നതെന്നത് ഞെട്ടിക്കുന്ന കാര്യം തന്നെയല്ലേ… ! ‘ചന്ദനമണി സന്ധ്യകളുടെ’ challenge ൽ പലരും പാടുകയും dance ചെയുകയും ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷെ ഇതിലും വലിയൊരു successful and റിയൽ challenge എവിടെയെങ്കിലും കണ്ടതായി ഓർക്കുന്നുണ്ടോ !!? ഇവൻ അല്ലേ ശെരിക്കും സൂപ്പർ സ്റ്റാർ. ! ഈ മിടുക്കനൊപ്പം ചുവട് വെക്കാൻ സാധിച്ചു എന്നത് തന്നെ എനിക്ക് വലിയ അഭിമാനം ആയി തോന്നുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here