‘കരച്ചിൽ നിനക്ക് ചേരില്ല; ജസ്‌ലയോട് ദയ അശ്വതി… വീഡിയോ

0
8

ബിഗ് ബോസ് ഈ സീസണിൽ പ്രേക്ഷകർ ഏറെ അതിശയിച്ചത് ദയയുടെയും ജസ്‌ലയുടെയും വൈൽഡ് കാർഡ് എൻട്രി ആയിരുന്നു. സോഷ്യൽ മീഡിയയിൽ പരസ്പരം പോരടിച്ചവർ ഒരുമിച്ചു ഒരു കൂരയ്ക്ക് കീഴിൽ എങ്ങനെയാകും ഇരുവരും ഒരുമിച്ചു കഴിയുക. സോഷ്യൽ മീഡിയയിലെ പോര് ബിഗ് ബോസ് വീട്ടിലും ഉണ്ടാകുമോ എന്നൊക്കെയുള്ള ശങ്കയിലായിരുന്നു പ്രേക്ഷകരും.

എന്നാൽ ബിഗ് ബോസിൽ വന്നപാടെ ജസ്‌ലയുടെ ശ്രദ്ധ രജിത് കുമാറിൽ ആയതിനാൽ തന്നെ ആദ്യ ദിവസങ്ങളിൽ ഇരുവരും തമ്മിൽ അത്ര പ്രശ്നങ്ങൾ ഉണ്ടായില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ടാസ്ക്കിനിടയിൽ ആണ് പിന്നീട് ഇരുവരും കൊമ്പ് കോർക്കുന്നത്. എന്നാൽ പ്രേക്ഷകർ പ്രതീക്ഷിച്ചപോലെ ഇരുവരും തമ്മിൽ അത്ര അടിപിടിയൊന്നും നടന്നതും ഇല്ല. ഒരു പൊട്ടിയാണ് ദയ ചേച്ചി, ഒരു പാവം എന്നാണ് പിന്നീടുള്ള ദിവസങ്ങളിൽ ദയയെക്കുറിച്ചു ജസ്‌ല പറഞ്ഞത്.

പലപ്പോഴും ദയയെ പറ്റിക്കാനായി മത്സരാർത്ഥികൾ ചില തമാശകൾ ഒപ്പിച്ചിട്ടും ഉണ്ട്. പിന്നീട് താൻ പറ്റിക്കപെട്ടു എന്ന് മനസിലാകുമ്പോൾ പൊട്ടിക്കരയുന്ന ദയയെയാണ് നമ്മൾ കണ്ടിട്ടുള്ളത്.അങ്ങനെയുള്ള ദയയോട് താരത്തിന് അനുകമ്പ തോന്നുന്നതും നമ്മൾ കണ്ടാതാണ്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ ദയ ടിക് ടോക്കിൽ ജസ്‌ലയും ഒരുമിച്ചുള്ള ഡ്യൂയറ്റ് ചെയ്യുകയുണ്ടായി അതിനു പങ്ക് വച്ച ക്യാപ്‌ഷനാണ് ഇപ്പോൾ ഏറെ വൈറൽ ആയിരിക്കുന്നത്.

വീഡിയോയിൽ ജസ്‌ല കരയുന്ന പോലെയാണ് അഭിനയിക്കുന്നത്. ഇത് കാണുന്ന ദയ, കരച്ചിൽ നിനക്ക് ചേരില്ല! ജസ്‌ല. നിന്നെ ഒത്തിരി ഞാൻ ചീത്ത വിളിച്ചിട്ടുണ്ട്. പക്ഷെ നീ എനിക്ക് തിരിച്ചു സ്നേഹം തന്നു എന്നാണ് ഇരുവരുടെയും വീഡിയോയ്ക്ക് ദയ നൽകിയ ക്യാപ്‌ഷൻ.

@dayaachu1

##duet with @jazlamadasseri7 കരച്ചിൽ നിനക്ക് ചേരില്ല ജസ്ല, നിന്നെ ഒത്തിരി ഞാൻ ചീത്ത വിളിച്ചിട്ടുണ്ട് പക്ഷെ നീ എനിക്ക് തിരിച്ച് തന്നത് സ്നേഹവും

♬ original sound – ❤️Rejishihab.tvk❤️

LEAVE A REPLY

Please enter your comment!
Please enter your name here