അനായാസ നൃത്തച്ചുവടുകളുമായി മഞ്ജുവാര്യര്‍; വീഡിയോ ഏറ്റെടുത്ത് താരങ്ങള്‍

0
10

സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്തത്തിന് ഏറെ മുന്‍ഗണന നല്‍കുന്ന നടിയാണ് മഞ്ജു വാര്യര്‍. നൃത്തം അഭ്യസിക്കാനും നൃത്തവേദികളില്‍ പരിപാടി അവതരിപ്പിക്കാനും മഞ്ജു സമയം കണ്ടെത്താറുണ്ട്. നൃത്ത വേദിയില്‍നിന്നാണ് മഞ്ജു സിനിമയിലേക്ക് എത്തിയത്. മലയാളി പ്രേക്ഷർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. അഭിനയ തികവ് കൊണ്ടും, നൃത്ത ചുവടുകൾ കൊണ്ടും ആരാധകർക്ക് ഏറ്റവും ഇഷ്ടമുള്ള നടിയായി മാറുവാൻ സാധിച്ചു. കുറഞ്ഞ സമയം കൊണ്ട് മലയാള സിനിമയിൽ മഞ്ജു വാര്യർക്ക് തന്റേതായ സ്ഥാനം നേടിയെടുക്കുവാൻ സാധിച്ചു. കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നത്തെ ഇപ്പോളത്തെ പുതുമുഖ നടിമാരിൽ നിന്നും ഒരു പടി മുന്നിലാണ് മഞ്ജുവിന്റെ സ്ഥാനം എന്നും. ചെയ്യുന്ന സിനിമകൾ എല്ലാം ഹിറ്റുകൾ സമ്മാനിക്കുന്നതുകൊണ്ടു കൊണ്ട് ഭാഗ്യ നടി എന്ന പേരും മഞ്ജുവിന് സ്വന്തം.

തമിഴിൽ അസുരൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മഞ്ജുവിന് അഭിനയിച്ച ഒറ്റ ചിത്രം കൊണ്ട് തന്നെ തമിഴ് പ്രേക്ഷകരുടെയും മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു. മലയാളത്തിലേത് പോലെ തന്നെ തമിഴ് നാട്ടിലും പ്രേക്ഷകർ ഏറെയാണ് ഈ താരത്തിന് ഇപ്പോൾ. ഇപ്പോൾ മഞ്ജു വാര്യർ തന്റെ നൃത്ത പരിശീലനത്തിന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. വീടിനുള്ളിലാണ് നടി നൃത്തം ചെയ്യുന്നത്. മഞ്ജു വാര്യർ പൊതുവേദികളിൽ എത്തുമ്പോൾ നൃത്തം ചെയ്യാൻ എപ്പോഴും ആളുകൾ ആവശ്യപ്പെടാറുള്ളതാണ്. പൊതുചടങ്ങുകളിൽ നൃത്തം ചെയ്യുന്ന മഞ്ജു വാര്യരുടെ വീഡിയോ മുൻപും തരംഗമായിരുന്നു.

ലോക്ക് ഡൌൺ സമയം ആയതിനാൽ താരങ്ങൾ എല്ലാം തന്നെ വീടുകളിൽ ജോലി ചെയ്തും മറ്റു രസകരമായ കാര്യങ്ങളിൽ ഏർപ്പെട്ടും തിരക്കിലാണ്, അവയുടെ വീഡിയോയും ചിത്രങ്ങളും താരങ്ങൾ പങ്കു വെക്കാറുമുണ്ട് , എന്നാൽ മഞ്ജു ഇപ്പോൾ മഞ്ജു താൻ ഡാൻസ് കളിക്കുന്ന വീഡിയോ ആണ് പങ്കു വെച്ചിരിക്കുന്നത്. കുച്ചിപ്പുടി അഭ്യസിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പേളി മാണി, പൂര്‍ണിമ ഇന്ദ്രജിത്, ഭാവന, റിമി ടോമി, നീരജ് മാധവ് തുടങ്ങി നിരവധി താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്. മഞ്ജുവിനെ ഏറെ മിസ് ചെയ്യുന്നുവെന്നായിരുന്നു പൂര്‍ണിമയുടെ കമന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here