ലോക്ഡൗണിനിടെ അന്തരിച്ച മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലെത്തി വിജയ് സേതുപതി

0
4

തന്റെ ആരാധകരേയും സഹപ്രവര്‍ത്തകരെയുമെല്ലാം എന്നും ചേര്‍ത്തു നിര്‍ത്തുന്ന നടനാണ് വിജയ് സേതുപതി. അദ്ദേ​ഹത്തിന്റെ ഈ പെരുമാറ്റം തന്നെയാണ് താരത്തെ മക്കള്‍ സെല്‍വനാക്കിയത്. ഇപ്പോള്‍ അന്തരിച്ച പ്രിയ മാധ്യമപ്രവര്‍ത്തകന്റെ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ് താരം. അന്തരിച്ച നെല്ലായി ഭാരതി പ്രശസ്ത സിനിമാ മാധ്യമപ്രവര്‍ത്തകനാണ്. മരണാനന്തര ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വളരെ കുറച്ച്‌ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എത്തിച്ചേരാന്‍ പറ്റാതിരുന്നവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചു.

vi

കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നെല്ലായി ഭാരതി അന്തരിച്ചത്. ചെന്നൈയിലെ പോരൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പൊതുദര്‍ശനത്തിനു വച്ച മൃതശരീരത്തില്‍ പൂക്കളര്‍പ്പിച്ച്‌ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പണവും കൈമാറിയാണ് മക്കള്‍സെല്‍വന്‍ മടങ്ങിയത്. ഇന്‍ഡസ്ട്രിയിലെ ഒരു കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം നല്ലൊരു സുഹൃത്തായിരുന്നെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും പ്രശാന്ത് കുറിച്ചു.വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമാണ് ദളപതി വിജയ് നായകനാകുന്ന മാസ്റ്റര്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here