നീ വന്നതിന് ശേഷമാണ് സ്നേഹമെന്തെന്ന് ഞാൻ മനസ്സിലാക്കിയത്; ഹൃദയം തൊടും കുറിപ്പുമായി അല്ലു അര്‍ജുന്‍

0
23

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. തന്‍റെ മകൻ അല്ലു അയാന്‍റെ ജന്മദിനത്തില്‍ വികാരഭരിതമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍, മകന്‍റെ ചിത്രത്തോടൊപ്പം ഹൃദയം തൊടുന്നൊരു കുറിപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്. മകൻ തന്‍റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് എന്താണ് സ്നേഹമെന്ന് മനസ്സിലായതെന്നും നീയാണ് സ്നേഹമെന്നും കുറിച്ചുകൊണ്ടാണ് അല്ലു മകന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. നിരവധിപേരാണ് കുറിപ്പിന് താഴെ ആശംസാ കമന്‍റുകളുമായി എത്തിയിരിക്കുന്നത്.

arjun
reshmi

”എന്താണ് സ്നേഹമെന്ന് ഞാന്‍ ജീവിതത്തില്‍ മിക്കപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. പണ്ട് പല സമയങ്ങളിലും എനിക്ക് ആ വികാരം പല പ്രാവശ്യം അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം അത് സ്നേഹമാണോ എന്ന് ശരിക്കും ഉറപ്പില്ലായിരുന്നു… പക്ഷേ നീ എന്‍റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം ഇന്നെനിക്ക് വ്യക്തമായി അറിയാം എന്താണ് സ്നേഹമെന്ന്. നീയാണ് സ്നേഹം. ഞാന്‍ നിന്നെ സ്നേഹിക്കുന്നു അയാന്‍. എന്‍റെ കുഞ്ഞിന് ജന്മദിനാശംസകള്‍ നേരുന്നു”, താരം കുറിച്ചിരിക്കുകയാണ്.

allu

അല്ലു അര്‍ജുനും സ്നേഹ റെഡ്ഡിയും 2011 മാര്‍ച്ച് ആറിനാണ് വിവാഹിതരായത്. ഇവരുടെ മൂത്ത മകനാണ് അയാന്‍. ഇരുവരുടേയും മകളുടെ പേര് അര്‍ഹ എന്നാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്കൂളിൽ അയാന് ലഭിച്ച അംഗീകാരുടെ പേരിൽ അഭിമാനപൂർവ്വം അല്ലു ഒറു കുറിപ്പ് പങ്കുവെച്ചിരുന്നു. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികൾക്കിടയിലും സുപരിചിതനായ താരമാണ് അല്ലു അർജുൻ. തെലുങ്ക് ചലച്ചിത്ര മേഖലയിൽ ഏറെ സ്വാധീനമുള്ള ചലച്ചിത്ര കുടുംബത്തിലാണ് താരം ജനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here