നീരജ് മാധവ് ആദ്യമായി ഭാര്യക്ക് കൊടുത്ത കിടിലൻ സര്‍പ്രൈസ് വീഡിയോ

0
3

നടന്‍ നീരജ് മാധവിന്റെയും ഭാര്യ ദീപ്തിയുടെയും രണ്ടാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. ‘വിചിത്രമായിട്ടൊന്നുമില്ല, ഒരു മാസം മുഴുവന്‍ ഒരുമിച്ചിരിക്കാന്‍ അവസരം കിട്ടി’ എന്നാണ് നീരജ് മാധവ് ദീപ്തിയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് കുറിച്ചത്. ഇപ്പോഴിതാ കല്യാണം കഴിഞ്ഞുള്ള ആദ്യ മാസം ദീപ്തിക്ക് കൊടുത്ത സര്‍പ്രൈസിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നീരജ്.

‘ദി ഫാമിലി മാന്‍ എന്ന വെബ് സീരീസ് ചിത്രീകരണത്തിനു വേണ്ടി പോയപ്പോള്‍ ദീപ്തി വളരെ സങ്കടത്തിലായിരുന്നു. കല്യാണം കഴിഞ്ഞ് ആദ്യമായിട്ടാണ് ഞങ്ങള്‍ അത്രയും ദിവസം മാറി നില്‍ക്കുന്നത്. ഒരു മാസം കഴിഞ്ഞ് കാണാമെന്ന് കള്ളം പറഞ്ഞിട്ടാണ് ഞാന്‍ പോയത്. എന്നാല്‍ ഞാന്‍ ശരിക്കും അപ്പോള്‍ കൊച്ചിയിലേക്ക് ഫ്ലൈറ്റ് കേറിയതായിരുന്നു അവള്‍ക്കൊരു സര്‍പ്രൈസ് കൊടുക്കാന്‍.’ എന്നാണ് വീഡിയോ പങ്കുവെച്ച് നീരജ് കുറിച്ചിരിക്കുന്നത്. വീഡിയോയില്‍ നീരജിനെ കാണുന്നില്ലെങ്കിലും ഞെട്ടി നില്‍ക്കുന്ന ദീപ്തിയാണ് ഇതില്‍ കാണാനാവുക. ജീവിതത്തിലെ ചെറിയ കാര്യങ്ങളെന്നാണ് നീരജ് ഹാഷ്ടാഗില്‍ പറഞ്ഞിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here