ഒരു സ്ത്രീ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത് അത് ലാലേട്ടൻ തരും..! നടി ശ്വേതാ മേനോൻ

0
8

മലയാളത്തിലെ പകരം വെക്കാൻ ഇല്ലാത്ത മഹാ നടൻ ആണ് ലാലേട്ടൻ, ലാലേട്ടന്റെ സ്വഭാവം തന്നെയാണ് എല്ലാവര്ക്കും ലാലേട്ടനെ ഇത്രയ്ക്ക് ഇഷ്ടപെടുവാൻ കാരണം. ഏതൊരു സ്ത്രീയും ഒരു പുരുഷനിൽ നിന്നും ആഗ്രഹക്കുന്നത് സ്നേഹവും കരുതലും ആണ്, അത് ലാലേട്ടൻ എല്ലാ സ്ത്രീകൾക്കും നൽകും. പത്ത് പേരുണ്ടെങ്കില്‍ അവരെയെല്ലാം കെയര്‍ ചെയ്യാന്‍ പുള്ളിക്കറിയാം. മോഹൻലാലിന് ആരോടും വലിപ്പ ചെറുപ്പം ഒന്നും തന്നെയില്ല, എല്ലാവരും പുള്ളിക്ക് ഒരുപോലെ ആണെന്ന് ശ്വേത പറയുന്നു.

sew

മോഹൻലാൽ ഒരു ഭക്ഷണ പ്രിയൻ ആണെന്ന് ശ്വേത പറയുന്നു. എല്ലാവരെയും കൊണ്ടും ലാലേട്ടൻ കഴിപ്പിക്കുകയും ചെയ്യും. ഷൂട്ടിംഗ് കഴിയുമ്പോഴേക്കും കുറഞ്ഞത് രണ്ട് മൂന്ന് കിലോയെങ്കിലും ഓരോരുത്തരും കൂടിയേക്കും, ചിലപ്പോൾ പുള്ളി കുക്കിങ്ങും ചെയ്യും, വ്യത്യസ്തമായ പല ആഹാര സാധങ്ങളും പുള്ളി ഉണ്ടാക്കാറുണ്ട്. എല്ലാം സംവിധായകന്‍ ഉള്‍പ്പെടെ ഉള്ളവരെ കൊണ്ട് കഴിപ്പിക്കും. കുക്കിംഗ് ഇല്ലെങ്കില്‍ പറഞ്ഞാമതി, നമുക്ക് ഇഷ്ടമുള്ളത് നമ്മുടെ കുക്കിനെ കൊണ്ട് പറഞ്ഞ് ഉണ്ടാക്കി ലൊക്കേഷനില്‍ കൊണ്ടുവരുമെന്നും ശ്വേത ഒരഭിമുഖത്തില്‍ പറഞ്ഞു.

moh

ലണ്ടനിലെ ഏതൊക്കെ റസ്റ്ററന്റില്‍ ഏതൊക്കെ ആഹാരം കിട്ടുമെന്ന് ലാലിന് അറിയാം, എന്നെ കൊണ്ട് പോയി വാങ്ങി തന്നിട്ടുണ്ട് എന്നും ശ്വേതാ വ്യക്തമാക്കി, മാത്രമല്ല ഒരിക്കൽ ലണ്ടനിൽ വെച്ച് തേങ്ങാ പാൽ ഒഴിച്ച ചിക്കൻ കറി ലാലേട്ടൻ ഉണ്ടാക്കിത്തന്നിട്ടുണ്ട് എന്ന് ശ്വേത പറയുന്നു, അതിന്റെ സ്വാദ് ഇന്നും എന്റെ നാവിൽ ഉണ്ടെന്നു നടി പറയുന്നു. ശ്വേതാ മേനോനും മോഹന്‍ലാലും തമ്മില്‍ വലിയ ആത്മബന്ധമാണ്. മോഹന്‍ലാലിനെ സ്‌നേഹത്തോടെ ‘ ലാട്ടന്‍ ‘ എന്നും ശ്വേതയെ ‘അമ്മ എന്നുമാണ് പരസ്പരം വിളിക്കുന്നത്. ശ്വേതയോടുള്ള അടുപ്പത്തിന്റെ പുറത്ത് മോഹന്‍ലാല്‍ ശ്വേതക്ക് ഒരിക്കല്‍ കല്യാണം ആലോചിച്ചു എന്നും ശ്വേത പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here