ലോക്ക്ഡൗൺ നാളിലെ റിമി ടോമിയുടെ ഞായറാഴ്ച കുർബാന കൂടൽ; വീഡിയോ പങ്കുവെച്ചു താരം.!

0
8

പള്ളികളിലും, അമ്ബലങ്ങളിലും പോകാൻ സാധിക്കാത്തതിന്റെ സങ്കടം ഉണ്ടെങ്കിലും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കപ്പെടാൻ ഓരോ ജനതയും ബാധ്യസ്ഥരാണ്.അതുകൊണ്ടുതന്നെ തത്ക്കാലം വീട്ടിൽ തന്നെ പ്രാർത്ഥന നടത്താനാണ് പല വിശ്വാസികളോടും അമ്പലം, പള്ളി കമ്മറ്റികൾ നിർദ്ദേശിക്കുന്നതും. എന്നാൽ പ്രാർത്ഥനകൾ മുടക്കാൻ ഗായിക റിമിടോമി ഒരുക്കമല്ല. ഇതിനായി താരം ഒരുമാർഗ്ഗം കണ്ടെത്തുകയും, മറ്റുള്ളവർക്ക് പകർത്താനായി സോഷ്യൽ മീഡിയയിലൂടെ പങ്കിടുകയും ചെയ്തു.

തികഞ്ഞ വിശ്വാസി കൂടിയായ താരം കുടുംബവും ഒത്ത് വീട്ടിൽ ഇരുന്ന് തന്നെ കുർബാന കൂടുന്നതെങ്ങനെയെന്നാണ് കാട്ടിത്തരുന്നത്. ഞായറാഴ്ച കുർബാന വീട്ടിൽ ഫോണിൽ കൂടി കാണുന്നു. എന്ന് ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല രൂപക്കൂടിന് മുൻപിൽ വച്ചിട്ടുള്ള ഫോൺ നോക്കി ചിലർ പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നതും വീഡിയോയിലൂടെ കാണാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here