എന്റെ മക്കളും പുറം രാജ്യത്താണ്; എവിടെയാണോ നിങ്ങൾ അവിടെ സുരക്ഷിതരായി ഇരിക്കൂ..! ഇത് കുറച്ച് നാളത്തേക്ക് മാത്രം – ആശാ ശരത്

0
10

കൊറോണ എന്ന മഹാമാരിയെ തുരത്തിയോടിക്കാനാണ് ലോകജനത ശ്രമിക്കുന്നത്. കൊറോണ കവർന്നെടുത്തത് 20000 ത്തിലേറെ ജനജീവിതങ്ങൾ. സമൂഹകൂട്ടങ്ങളെ ഇല്ലാതാക്കുകയാണ് ഇതിലെ പ്രധാനം പരിഹാരം. അതിനായി കേരള സർക്കാർ ശ്രമിക്കുന്നു. ഇതിനായി ബോധവത്‌കരണം നടത്തുകയും ചെയുന്നു. ഇപ്പോഴിതാ വൈറലാകുന്നത് നടി ആശാ ശരതിന്റെ ഫേസ്ബുക് വിഡിയോയാണ്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; മക്കളും പ്രിയപ്പെട്ടവരുമൊക്കെ പലയിടത്തായി ജീവിക്കുന്ന ഒരുപാട് ആളുകൾ നമുക്കുചുറ്റിലുമുണ്ട്. അവരൊക്കെ ഒരുപാട് മാനസികസമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന ഒരു സാഹചര്യമാണിപ്പോൾ. അവരുടെ വേദന മനസ്സിലാകും. ഞാനും അങ്ങനെ ഒരു അമ്മയാണ്. ഞാൻ യു.എ.ഇ യിൽ ആണ് താമസിക്കുന്നതെങ്കിലും എന്റെ മകൾ പഠിക്കുന്നത് കാനഡയിലാണ്. അവരുടെ യൂണിവേഴ്സിറ്റി അടച്ചു, ഹോസ്റ്റൽ അടച്ചു. ഇതൊക്കെ എല്ലാ അമ്മമാർക്കും ഉള്ള ഭയമാണ്. അതേപോലെ ഒരു ഭയത്തിലാണ് ഞാനും ഉള്ളത്. ആ അവസ്ഥയിൽ കുട്ടികൾ ധൃതിപ്പെട്ട് വന്നാൽ അപരിചിതമായ ഇടങ്ങളിൽ പെട്ടു പോകും. ഇപ്പോൾ എവിടെയാണോ, അവിടെ സുരക്ഷിതരായി ഇരിക്കുക’ എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ.എന്നും ആശാ ശരത് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here