50 ട്രാന്‍സ്ജെന്‍ഡേഴ്സിനുള്ള ഭക്ഷണം എത്തിച്ച് നടി മഞ്ജു വാര്യർ; വീഡിയോ

0
21

ട്രാന്‍സ്ജെന്‍ഡേഴ്സ് വ്യക്തികള്‍ക്ക് ഭക്ഷണമെത്തിച്ച് നടി മഞ്ജു വാര്യര്‍. 50 ട്രാന്‍സ്ജെന്‍ഡേഴ്സിനാണ് മഞ്ജൂ വാര്യര്‍ ഭക്ഷണമെത്തിച്ചത്. ട്രാന്‍സ്ജെന്‍ഡേഴ്സ് സംഘടനയായ ദ്വയയിലൂടെയാണ് മഞ്ജു സഹായം നല്‍കിയത്. സൂര്യ ഇഷാനാണ് ഈ വിവരം അറിയിച്ചത്. യൂട്യബ് പേജിലൂടെയായിരുന്നു വിവരം അറിയിച്ചത്. എല്ലാ ദിവസവും ഞാന്‍ മഞ്ജു ചേച്ചിക്ക് മെസേജ് അയക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊറോണയെ കുറിച്ച് ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ കുട്ടികളെ കുറിച്ച് ചോദിച്ചു. അവര്‍ സുരക്ഷിതരാണോ എന്നായിരുന്നു ചേച്ചി ചോദിച്ചത്. സെലിബ്രറ്റി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ വീഡിയോയില്‍ പറയുന്നു.

അവര്‍ സുരക്ഷിതരാണെന്ന് പക്ഷെ ഭക്ഷണ കാര്യത്തില്‍ മാത്രമാണ് പ്രശ്നമെന്ന് പറഞ്ഞു. ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കാന്‍ എത്ര രൂപയാകുമെന്ന് ചേച്ചി ചോദിച്ചു. ഒരു കിറ്റിന് ഏകദേശം 700 രൂപയാകുമെന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ 50 പേര്‍ക്കുള്ള ഭക്ഷണത്തിന്റെ പെെസ തരാമെന്ന് ചേച്ചി പറഞ്ഞുവെന്നും അവര്‍ പറയുന്നു. മനുഷ്യപറ്റുള്ള സ്ത്രീയാണ് മഞ്ജുവെന്നും മറ്റുള്ളവരുടെ വേദനയും സങ്കടവും മനസിലാക്കാന്‍ പറ്റുന്ന സ്ത്രീയാണെന്നും അവര്‍ പറഞ്ഞു. തന്റെ ഫോണില്‍ സേവ് ചെയ്തിരിക്കുന്നത് എന്റെ മഞ്ജു ചേച്ചിയെന്നാണെന്നും രഞ്ജു പറയുന്നു. ഇതുപോലെ പുറത്ത് പറയാത്ത ഒരുപാട് സഹായങ്ങള്‍ മഞ്ജു ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here