നിന്റെ ഈ സ്വഭാവത്തിന് എന്നെ മാത്രം കിട്ടിയില്ല അതു തന്നെ കാര്യം; രഘുവിനെതിരെ ദയ അശ്വതി

0
4

ബിഗ് ബോസ് വീട്ടിൽ എത്തും മുൻപ് തന്നെ ഫേസ് ബുക്ക് ലൈവ് വീഡിയോകളിലൂടെ പരിചിതയാണ് ദയ അശ്വതി. പാലക്കാട് മുണ്ടൂർ സ്വദേശിയയായ ദയ ഒരു ബ്യൂട്ടീഷൻ കൂടിയാണ്. ബിഗ് ബോസിൽ ദയ ഏറ്റവും കൂടുതൽ ചങ്ങാത്തം കൂടാൻ ശ്രമിച്ചത് രജിത് കുമാറിനോടായിരുന്നു. എന്നാൽ പിന്നെ പിന്നെ ആ ഇഷ്ടം മാറി മറിയുന്നത് പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി താരം പോസ്റ്റ് ചെയ്യുന്നവയിൽ രഘുവിനെതിരെയുള്ള വാക്കുകളാണ് അധികവും നിറയുന്നത്.

മുളക് വിവാദം ഉണ്ടായി രജിത് പുറത്തുപോകാൻ കാരണം രഘു ആണെന്നും, അദ്ദേഹമാണ് രേഷ്മയെ മനസ്സ് മാറ്റിയതെന്നും ദയ പറയുകയുണ്ടായി, മാത്രമല്ല ബിഗ് ബോസ് വീടിനുള്ളിൽ ആളുകളെ പരസ്പരം തമ്മിൽ അടിപ്പിക്കാൻ രഘു വിരുതൻ ആയിരുന്നതായും ദയ വെളിപ്പെടുത്തി പോസ്റ്റ് ഇട്ടത് ഏറെ വൈറൽ ആയിരുന്നു. ഇപ്പോഴത്തെ പോസ്റ്റിൽ ദയ കുറിക്കുന്നത് ഇങ്ങനെ;

എടാ പരട്ട രഘു നീ മാഷിനെ എനിക്ക് വെറുപ്പാണ് എന്നു പറഞ്ഞ് ആ മഞ്ഞ ട്ടീ ഷർട്ട് കുപ്പത്തൊട്ടിയിൽ ഊരി കളഞ്ഞത് ഏതു ഗെയിമിന്റെ ഭാഗമാണ് എന്ന് മനസ്സിലായില്ല,,,, ആ ടീ ഷർട്ട് ഞാൻ എടുത്തു വെച്ചതിന് എന്നെ നീ കളിയാത് ചിലറയൊന്നും അല്ല, നുണ പറയുന്നത് കൊള്ളാം പക്ഷെ വിശ്വസിക്കാൻ പറ്റുന്ന നുണ പറയണം, ജനങ്ങൾ പൊട്ടന്മാരല്ല രേഷ്മയെ പുറത്തു കൊണ്ട് പോയി നീ മനസ്സു മാറ്റുന്നതും പുറത്ത് വന്നിട്ടിണ്ട് എന്നാണ് പുതിയ പോസ്റ്റിലൂടെ ദയ പറയുന്നത്.

jhjhvjnmhv

ബിഗ്ഗ് ബോസ്സ് ഹൗസ്സിനുള്ളിൽ നീ നടത്തുന്ന ചെറ്റത്തരങ്ങൾ മുഴുവൻ ഗെയിം ആണെന്ന് പറഞ്ഞ് സ്വയം തടി രക്ഷപ്പൊടുത്തല്ലേ. ഞാൻ കണ്ടതിൽ വെച്ച് കുഴിമടിയൻ ആ വീട്ടിൽ നീ മാത്രം മാണ്. പെണ്ണുങ്ങളടെ കൂടെയല്ലാതെ നീ ഇരിക്കുന്ന ഒരു സീൻ പോലും ജനങ്ങൾ കണ്ടിട്ടുണ്ടാവില്ല. നീയുമായി വഴക്കു കൂടാത്ത ആണുങ്ങൾ ആ വീട്ടിൽ ഉണ്ടാവില്ല 100 % ഉറപ്പാണ്. നിന്റെ ശകുനി സ്വഭാവത്തിന് എന്നെ മാത്രം കിട്ടിയില്ല അതു തന്നെ കാര്യം എന്നാണ് പുതിയ പോസ്റ്റിലൂടെ ദയ അശ്വതി കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here