സ്വിംസ്യൂട്ടിൽ ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് ഭാര്യയ്ക്ക് പിറന്നാളാശംസ നേർന്ന് ജോണ്‍..! വൈറൽ ഫോട്ടോസ്

0
19

ഭാര്യ പൂജ രാമചന്ദ്രന് പിറന്നാളാശംസ നേർന്നുകൊണ്ടുള്ള ജോൺ കോക്കൻ്റെ പോസ്റ്റും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. മാലിദ്വീപിൽ അവധി ആഘോഷിക്കാൻ എത്തിയ താരദമ്പതികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്.

ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ജോൺ കൊക്കൻ ഇപ്പോൾ ഭാര്യയ്ക്ക് പിറന്നാളാശംസ കുറിച്ചിരിക്കുന്നത്. മീര വാസുദേവിന്റെ മുൻ ഭർത്താവായിരുന്ന ജോൺ കൊക്കൻ കഴിഞ്ഞ വർഷമാണ് പൂജ രാമചന്ദ്രനെ വിവാഹം ചെയ്തത്. ഇത് മാധ്യമങ്ങളെല്ലാം ഏറ്റെടുത്തിരുന്നു. മലയാളിയായ ജോൺ കോക്കൻ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ സജീവ സാന്നിധ്യമാണ്. ബാഹുബലി ഒന്നാം ഭാഗം, വീരം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് ജോൺ ശ്രദ്ധേയനായത്.

പഴകുന്തോറും വീഞ്ഞിന് വീര്യം കൂടുന്നപോലെ പ്രായം കൂടുന്തോറും ഭാര്യയുടെ സൗന്ദര്യം വര്‍ദ്ധിക്കുന്നു എന്നാണ് ജോൺ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. പൂജയുമായി താന്‍ ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ പ്രണയത്തിലാകുകയാണ് എന്നും ചിത്രങ്ങള്‍ക്കൊപ്പം ജോണ്‍ കുറിച്ചിരിക്കുന്നു. ഭാര്യ, പ്രണയിനി, സുഹൃത്ത്, ജിം ബഡ്ഡി, സഹയാത്രിക, സോള്‍മേറ്റ്, പാര്‍ട്ണര്‍ ഇന്‍ ക്രൈം തുടങ്ങിയ ഹാഷ്ടാഗുകളുൾപ്പെടെയാണ് പൂജയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ജോൺ പങ്കുവെച്ചിരിക്കുന്നത്.

90180719 582306645961715 2886858641042982820 n
90094744 125507205704021 2464769068511308924 n
88281187 1859966534136631 1646293698472667186 n
88241649 2534359770155701 1651321835573646989 n
79600569 186458839163153 5340267195436815645 n
90337947 504453706910863 3969217470584525739 n
90087703 2809146192506622 2236847685669001858 n
87511710 231555194650796 6442906793710788404 n
87659287 1200070940384343 7712882285914046751 n
87744845 216155296103330 8922600567189350679 n

LEAVE A REPLY

Please enter your comment!
Please enter your name here