കൊവിഡ് 19നെ നേരിടാൻ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി താരങ്ങളും..! കൈയ്യടിച്ച് സോഷ്യൽ മീഡിയ

0
5

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ കഴിയുമ്പോൾ സിനിമാ താരങ്ങളും തങ്ങളാൽ കഴിയുന്ന സഹായം ഉറപ്പാക്കുന്നുണ്ട്. നടൻ പ്രകാശ് രാജ് അടക്കമുള്ളവരാണ് ഇതിനോടകം സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുള്ളത്. തമിഴ് താരങ്ങളായ രജിനികാന്ത്, വിജയ് സേതുപതി , കാർത്തി, സൂര്യ എന്നിവർക്ക് പുറമേ ഇപ്പോഴിതാ തെലുങ്കു നടന്‍ നിതിനും സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആന്ധ്ര പ്രദേശ് – തെലങ്കാന സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്കായി ഇരുപത് ലക്ഷം രൂപയാണ് സംഭാവനയായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇരു സംസ്ഥാനങ്ങള്‍ക്കും പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്നാണ് താരം ട്വിറ്ററിലൂടെ കുറിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി തന്നാൽ കഴിയുന്നത് ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് താരം തൻ്റെ സംഭാവനയെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മഹാമാരിയെ നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾക്കായാണ് സഹായം നൽകുന്നതെന്നും നിതിൻ പറയുന്നു.

സിനിമാ നിർമ്മാണം നിർത്തിവെച്ചതോടെ നൂറുകണക്കിന് പേരാണ് ജോലി ചെയ്യാനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഷൂട്ടിങ് നിർത്തിയപ്പോൾ തന്നെ താരങ്ങളോട് സംഭാവന ആവശ്യപ്പെട്ടുകൊണ്ട് എഫ്ഇഎഫ് ഐ സ്റ്റേറ്റ്മെൻ്റ് പുറത്തിറക്കിയിരുന്നു. ആദ്യം ഈ സഹായവുമായി മുന്നോട്ട് വന്നത് സൂര്യയും കുടുംബവുമാണ്. പിന്നാലെയാണ് രജനികാന്ത്, വിജയ് സേതുപതി , ശിവകാർത്തികേയൻ എന്നിവർ സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആകെ ആവശ്യമായ തുകയുടെ 25 ശതമാനം തുകയാണ് (50 ലക്ഷം എന്നാണ് റിപ്പോർട്ടുകൾ) രജിനികാന്ത് സംഭാവന ചെയ്തത്, അതേസമയം വിജയ് സേതുപതി 10 ലക്ഷം രൂപയും സംഭാവന ചെയ്തു. സൂര്യയും കാർത്തിയും ചേർന്ന് സംഭാവന ചെയ്തത് പത്ത് ലക്ഷം രൂപയാണ്. നടൻ ശിവകാർത്തികേയനും പത്ത് ലക്ഷം രൂപ സഹായധനമായി നൽകിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here