ജനതാ കർഫ്യൂ ദിനം; ഫൺ ടൈമാക്കി ഇന്ദ്രനും സുപ്രിയയും പൂർണിമയും..!

0
7

കൊറോണ വൈറസ് വ്യാപനത്തിന് തടയിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്ന ജനതാ കർ‍ഫ്യു ദിനം ആഘോഷമാക്കി നടൻ ഇന്ദ്രജിത്തും പൂർണ്ണിമ ഇന്ദ്രജിത്തും സുപ്രിയ മേനോനും. ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിലാണ് മൂവരും ചേർന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ എല്ലായ്പോഴും ആനന്ദ ദായകമെന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അതോടൊപ്പം മിസ് യു രാജു എന്നും ഇന്ദ്രജിത്ത് കുറിച്ചിട്ടുണ്ട്. ചിത്രത്തിന് കമന്‍റുമായി സുപ്രിയയും എത്തിയിട്ടുണ്ട്. മിസിങ് ദി താടിക്കാരൻ എന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. നിരവധി കമന്‍റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. പൃഥ്വി ജോര്‍ദ്ദാനിൽ കുടുങ്ങിയോ, രാജുവേട്ടന്‍റെ മിസ്സിങ് വളരെ വലിയ മിസ്സിങ്ങാണ്, കൊറോണയൊക്കെയായതിനാൽ സേഫായിട്ടിരിക്കൂ, മക്കളൊക്കെ എവിടെ, വളരെ നാളുകൾ കൂടിയിട്ടാണ് നിങ്ങളുടെ ഇങ്ങനെയൊരു ചിത്രം കാണുന്നത് തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രത്തിന് താഴെ എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here