‘ചേട്ടന് ഇതിനെക്കറിച്ച് വല്യ ധാരണയില്ലല്ലേ; നസ്രിയ പങ്കുവെച്ച വീഡിയോ വൈറൽ..!

0
9

കൊറോണ കാലത്ത് വീട്ടില്‍ സ്വയം ക്വാറന്റെെന്‍ പ്രഖ്യാപിച്ച് ഇരിക്കുകയാണ് മിക്ക താരങ്ങളും. ഈ സമയം ഇവരില്‍ പലരും രസകരമായാണ് ചെലവഴിക്കുന്നത്. അങ്ങനെ വീട്ടിലിരിക്കുന്ന സമയം നസ്രിയ ചെലവിട്ടത് ടിക് ടോക്കിലെ ചലഞ്ച് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്.

ടിക് ടോക്കിലെ ഹാന്‍ഡ് ഇമോജി ട്രെന്റിനൊപ്പം ചേരുകയായിരുന്നു നസ്രിയ. നസ്രിയയുടെ കൂടെ ഭര്‍ത്താവും നടനുമായ ഫഹദ് ഫാസിലുമുണ്ട്. പാട്ടിന്റെ പശ്ചാത്തലത്തില്‍ സ്ക്രീനില്‍ തെളിയുന്ന മുദ്രകള്‍ ചെയ്യുകയാണ് ചലഞ്ച്. രസകരവും കുഴപ്പിക്കുന്നതുമായ ചലഞ്ച് നസ്രിയ മനോഹരമായി തന്നെ ചെയ്യുന്നുണ്ട്. പക്ഷെ വീഡിയോയിലെ രസകരമായ കാര്യം ഫഹദിന്റെ ഭാവമാണ്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അക്ഷാര്‍ത്ഥത്തില്‍ ബ്ലിംഗസ്യ എന്ന ഭാവത്തിലാണ് ഫഹദിനെ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഭര്‍ത്താവിനെ കുറിച്ച് നസ്രിയ തന്റെ പോസ്റ്റില്‍ പറയുന്നുമുണ്ട്.

‘എങ്ങനെയാണിത് ചെയ്യുന്നതെന്ന് ഭര്‍ത്താവിന് വിശദീകരിച്ചു കൊടുക്കുന്ന ഞാന്‍. ആ മുഖത്ത് നോക്കൂ. എന്താണ് നടക്കുന്നതെന്ന് പുളളിയ്ക്ക് ഒരു പിടിയുമില്ല’. എന്നായിരുന്നു നസ്രിയ ഫഹദിനെ കുറിച്ച് വീഡിയോ പങ്കുവച്ചു കൊണ്ട് പറയുന്നത്. ക്വാറന്റെെന്‍ ചില്ലെന്ന ഹാഷ് ടാഗോടെയാണ് നസ്രിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here