2020 മുതൽ ലോകം കൊവിഡ് മഹാമാരിയിലൂടെ സ്വീകരിച്ചുകഴിഞ്ഞു. വളരെയധികം വെല്ലുവിളി സൃഷ്ടിച്ച അവസ്ഥയോട് ആളുകൾ ഇണങ്ങി. എന്നാൽ 2020ൽ ജനിച്ച കുട്ടികൾക്ക് അവർ ജനിച്ച സാഹചര്യം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. മാസ്ക് ധരിച്ച മുഖങ്ങളും സാനിറ്റൈസറും അവരുടെ ജീവിതത്തിന്റെ ഭാഗമാണ് ജനനം മുതൽതന്നെ.
കുഞ്ഞുങ്ങൾ അവരുടെ മാതാപിതാക്കളും മുതിർന്നവരും എപ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് കണ്ടാണ് വളരുന്നത്. അതുകൊണ്ടുതന്നെ ആ സമയത്ത് ജനിച്ച കുട്ടികളിൽ ഈ ശീലം സ്വാഭാവികമായി തന്നെയുണ്ട്. കാണുന്നതെല്ലാം സാനിറ്റൈസർ ആണെന്ന് അവർ ധരിക്കുകയാണ്.
അത്തരത്തിലൊരു രസകരമായ വിഡിയോ ശ്രദ്ധേയമാകുന്നു. 2020 ൽ ജനിച്ച ഒരു പെൺകുട്ടി എല്ലാം ഹാൻഡ് സാനിറ്റൈസർ ആണെന്ന് വിചാരിക്കുകയാണ്. സാനിറ്റൈസർ സ്റ്റാൻഡ് പോലെ തോന്നിക്കുന്ന എല്ലായിടത്തും പോയി കയ്യുകൾ നീട്ടുന്നതും പുരട്ടുന്നതും ഈ പെൺകുട്ടി പതിവാക്കിയിരിക്കുകയാണ്.