ഒടുവിൽ ക്വഡനും അമ്മയും എന്നോട് സംസാരിച്ചു..!

‘എന്നെ കൊന്നു തരാമോ?’ ഭിന്നശേഷിക്കാരനായ ഒന്‍പതു വയസുകാരന്‍ ക്വാഡന്‍ ബെയില്‍സിന്റെ വാക്കുകള്‍ ലോകത്തിന് നൊമ്പരമായി മാറിയിരുന്നു. ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുന്നെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയോട് പരിഭവം പറയുന്ന ക്വാഡന്റെ വീഡിയോ വൈറലായിരുന്നു. ക്വാഡന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നത്. മലയാളത്തില്‍ നിന്ന് നടന്‍ ഗിന്നസ് പക്രുവും ആശ്വാസവാക്കുകളുമായി രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ പക്രുവിന് നന്ദി അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ക്വാഡനും അമ്മയും.

ഈ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്’ ക്വാഡന്‍ പറഞ്ഞു. അവന് ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്ന ആഗ്രഹം അമ്മ യാരാക്ക പങ്കുവെച്ചു. ‘ഒരു നടനാകണമെന്നാണ് ക്വാഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചത്.’ യാരാക്ക പറഞ്ഞു.

ഗിന്നസ് പക്രുവുമായി സംസാരിച്ച എസ് ബി എസ് മലയാളം ഇംഗ്ലീഷിലും മലയാളത്തിലും ഇത് റിപ്പോര്ട്ട് ചെയ്തിരുന്നു. റിപ്പോര്‍ച്ച് വായിച്ച യാരാക്ക ബെയില്‍സ് ‘അവന് നിങ്ങളോട് സംസാരിക്കണം’ എന്നാണ് എസ് ബി എസ് മലയാളത്തോട് പറഞ്ഞത്. ഒരു നടനാകണമെന്നാണ് ക്വേഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചത് – യാരാക്ക പറഞ്ഞു. വീഡിയോ കോളിലൂടെ പക്രുവിനെ കാണാന്‍ കാത്തിരിക്കുകയാണ് ക്വേഡന്‍ ഇപ്പോള്‍. കൂടാതെ അടുത്ത ഇന്ത്യാ സന്ദർശനത്തിൽ പക്രുവിനെ നേരിൽ കാണാനുള്ള ആഗ്രഹത്തെക്കുറിച്ച് ക്വേഡനും അമ്മയും പറയുന്ന വാക്കുകളും ഇവിടെ കേള്‍ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here