ആ പാവത്തിന്റെ വാക്ക് കേട്ടിട്ടാണ് ഞാൻ എയർപോർട്ടിലേക്ക് ചെന്നത്..! ദയവായി ഉപദ്രവിക്കരുത്..!

0
5

ബിഗ് ബോസില്‍ നിന്ന് പുറത്തായ രജിത് കുമാറിന് കൊച്ചിയില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി ഷിയാസ് കരീം. താന്‍ വിളിച്ചിട്ടല്ല അവിടെ ആളുകളെത്തിയതെന്നും കൊറോണയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ താന്‍ അങ്ങനെ ചെയ്യില്ലെന്നും രജിത് വിളിച്ചിട്ടാണ് താന്‍ താന്‍ എയര്‍പോര്‍ട്ടില്‍ ചെന്നതെന്നും ഷിയാസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

‘ഞാന്‍ രജിത് സാറിനെ ഒന്ന് കാണാന്‍ വേണ്ടി മാത്രം പോയ ഒരാള്‍ അല്ല അദ്ദേഹം വിളിച്ചു കൊണ്ട് വരാന്‍ രജിത് സാർ അവശ്യം പറഞ്ഞത് കൊണ്ടും, അദ്ദേഹത്തെ ഞാന്‍ ഒരു സഹോദരനെ പോലെ കാണുന്നത് കൊണ്ടും മാത്രമാണ് ഞാന്‍ ഇന്നലെ പോയത് , രാവിലെ മുതല്‍ ഉള്ള ഫോണ്‍ കോളിന് ഉള്ള മറുപടിയാണ് ഈ വീഡിയോ. ഇന്നലത്തെ ജനക്കൂട്ടം ഒന്നും ന്യായീകരണം അര്‍ഹിക്കുന്ന ഒന്നല്ല.’ വീഡിയോ പങ്കുവെച്ച് ഷിയാസ് കുറിച്ചു.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഞാന്‍ വിളിച്ചുവരുത്തിയതാണ് ആളുകളെ എന്ന തരത്തില്‍ പോസ്റ്റുകള്‍ ഇടുന്നത് എന്തിനാണെന്നും, കാര്യമറിയാതെ ഇത്തരം പ്രചാരണങ്ങള്‍ നടത്തരുതെന്നു ഷിയാസ് വീഡിയോയില്‍ പറയുന്നു. സ്വീകരണവുമായി ബന്ധപ്പെട്ട് ഷിയാസടക്കമുള്ള എഴുപതോളം പേര്‍ക്കെതിരെ കേസെടുത്തതായി ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here