തെന്നിന്ത്യന്‍ നടി ഷീല കൗര്‍ വിവാഹിതയായി..! വീഡിയോ..!

0
27

പ്രശസ്ത തെന്നിന്ത്യന്‍ നായിക ഷീല കൗർ വിവാഹിതയായി. കഴിഞ്ഞ ബുധനാഴ്ച്ച ആയിരുന്നു വിവാഹം. വളരെ ചുരുങ്ങിയ രീതിയിലാണ് വിവാഹം നടന്നത്, വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തുള്ളൂ. വിവാഹ ശേഷം നടി തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ഈ കാര്യം അറിയിച്ചത്.

‘ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റാത്ത സമയം. സന്തോഷം ഹൃദയത്തിന്റെ ആഴത്തില്‍ വരെ എത്തി. ഞങ്ങള്‍ തമ്മിലുള്ള പുതിയൊരു ദിവസം പുതിയൊരു ജീവിതവുമാണ്’. എന്ന് നടി ഫോട്ടോയ്ക്ക് ക്യാപ്ഷനായി കുറിച്ചു.

sheela1

1996 ൽ ബാല നടിയായിട്ടാണ് താരം ആദ്യമായ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് അല്ലു അര്‍ജുന്‍ നായകനായിട്ടെത്തിയ പരഗു എന്ന ചിത്രത്തില്‍ നായികയായിട്ടെത്തിയതോടെയാണ് ഷീല തെന്നിന്ത്യയില്‍ വലുതായി ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രം മലയാളത്തില്‍ കൃഷ്ണ എന്ന പേരില്‍ മൊഴി മാറ്റി എത്തിയിരുന്നു.

മായാബസാർ, മേക്കപ്പ് മാൻ , താന്തോന്നി എന്നി മലയാളം ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. 2011 ൽ ആണ് താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് 2018 ല്‍ ഹൈപ്പര്‍ എന്ന ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു.

jghfkjfh

LEAVE A REPLY

Please enter your comment!
Please enter your name here