തന്റെ കുഞ്ഞിക്കണ്ണുകളിൽ ക്യാൻസർ ആണെന്നോ..! അത് എന്താണെന്നോ പോലും അറിയില്ല അവൾക്ക്..!

0
12

നന്ദു മഹാദേവയുടെ ഫേസ്ബുക് പോസ്റ്റ് :

ഞങ്ങളുടെ അതിജീവന കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞവളാണ് ഒന്നര വയസ്സുകാരി ആൻവിമോൾ !! പ്രായം കുറവാണെങ്കിലും പുഞ്ചിരിയോടെ കീമോ മരുന്നുകളെ നേരിടുന്ന പൊന്നുമോളുടെ ആത്മവിശ്വാസം ഞങ്ങൾക്കൊക്കെ ഊർജ്ജമാണ്…!! തന്റെ കുഞ്ഞിക്കണ്ണുകളിൽ ക്യാൻസർ ആണെന്നോ അത് എന്താണെന്നോ പോലും അറിയില്ല അവൾക്ക്.. വേദന എടുക്കുന്നു എന്ന് ശരിക്ക് പറയാൻ പോലുമറിയില്ല..

എങ്കിലും വേദനകൾ കുറയുമ്പോൾ പൂർണ്ണ സന്തോഷവതിയാണ് കക്ഷി.. അവൾ ഉറപ്പായും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരും.. നമുക്കൊപ്പം നമ്മുടെ പൊന്നോമനയായി വളർന്ന് വരും.. സമൂഹത്തിന് വെളിച്ചമാകുന്ന ഒരു മണിക്യമായി അവൾ വളരും.. അവളുടെ കുഞ്ഞിക്കണ്ണുകൾ സംരക്ഷിക്കാനും ജീവിതം സുരക്ഷിതമാക്കാനും ഏഴ് ദിവസം കൊണ്ട് അഞ്ച് ലക്ഷത്തോളം രൂപയാണ് നമ്മള് കണ്ടെത്തുവാനുള്ളത്… ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിൽ ആണ് തുടർ ചികിത്സ.. ഉള്ളതൊക്കെ വിറ്റുപെറുക്കിയാണ് വിനീതും ‘അമ്മ ഗോപികയും പൊന്നുമോളെ ഇതുവരെ ചികിൽസിച്ചത്..

രണ്ടു മക്കളിൽ ഇളയവളാണ് ആൻവിക്കുട്ടി..!! കൂടേക്കളിക്കാൻ ഊർജ്ജസ്വലയായി ആൻവിമോൾ വരുന്നതും കാത്തിരിക്കുകയാണ് ചേച്ചി അലംകൃത.. നമ്മളൊന്നിച്ചു ശ്രമിച്ചാൽ ആ കുടുംബത്തിൽ സമാധാനം തിരികെ കൊണ്ടുവരാൻ കഴിയും.. പരമാവധി സഹായിക്കുക ഒപ്പം ഇത് സുമനസ്സുകളുടെ ശ്രദ്ധയിൽ പെടുത്താൻ എല്ലവരും share ചെയ്യുക..

അക്കൗണ്ട് ഡീറ്റൈൽസ് : Name : Vineeth Acnt no : 99980104726190 IFSC CODE:FDRL0001751 FEDERAL BANK CHERTHALA SOUTH Mobile : 8086581882 കഴിയുന്നത് പോലെ സഹായിക്കുക പ്രിയരേ.. കൂടാതെ പരമാവധി share ചെയ്ത് സഹായിക്കുക ഒപ്പം പൊന്നുമോൾക്ക് വേണ്ടി പ്രാർത്ഥിക്കുക..

LEAVE A REPLY

Please enter your comment!
Please enter your name here