ആന്റിയെന്ന് തല ഫാന്‍സിന്റെ അശ്ലീല പരാമര്‍ശം..! അജിത് പ്രതികരിക്കണമെന്ന് നടി കസ്തൂരി..!

0
19

നടന്‍ അജിത്തിന്റെ ഫാന്‍സ് തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതായി നടി കസ്തൂരി ശങ്കര്‍. അജിത്ത് ഫാന്‍സ് വൈറലാക്കിയ അശ്ലീല ട്രോളുകള്‍ പങ്കുവെച്ചാണ് കസ്തൂരി ട്വിറ്ററില്‍ എത്തിയിരിക്കുന്നത്. ‘ആന്റി’ എന്ന് അശ്ലീല പരാമര്‍ശം നടത്തിയിരിക്കുന്നത് അജിത്ത് ഫാന്‍സ് ആണെന്നും ഇതെല്ലാം കണ്ട് അജിത്ത് എത്രകാലം മിണ്ടാതിരിക്കുമെന്നും നടി ചോദിക്കുന്നു.

നടിമാര്‍ക്കെതിരെയുള്ള ഇത്തരം ട്രോളുകളെ പ്രോത്സാഹിപ്പിക്കുന്ന ട്വിറ്ററിനെയും നടി വിമര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയമായാലും സിനിമയെക്കുറിച്ചായാലും സ്വന്തം നിലപാട് വ്യക്തമാക്കുന്ന നടിയാണ് കസ്തൂരി ശങ്കര്‍. ‘അനിയന്‍ ബാവ ചേട്ടന്‍ ബാവ’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് താരം. തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ താരം ‘തമിലരശന്‍’ എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടാരിക്കുന്നത്. ‘വെല്‍വറ്റ് നഗരം’ ആണ് ഒടുവില്‍ റിലീസായ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here