ആരാധകനോട് മോശമായി പെരുമാറി..! യാമി ഗൗതമിനെതിരെ പ്രതിഷേധം..! വീഡിയോ

0
2

നടി യാമി ഗൗതമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം. അസമിലെത്തിയ താരം, ഗമോസ കഴുത്തിലിടാന്‍ വന്ന ആരാധകനെ തടഞ്ഞതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അസം സംസ്‌കാരത്തിന്റെ ഭാഗമാണ് ഗമോസ എന്നും അതിടാന്‍ വന്ന ആരാധകനോട് മോശമായി പെരുമാറിയത് അസം സംസ്‌കാരത്തെ തന്നെ അപമാനിക്കലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഗുവാഹത്തി വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. യാമിയുടെ അടുത്തേക്ക് വന്ന ആരാധകന്‍ പരമ്പരാഗതമായി ധരിക്കുന്ന ഗമോസ താരത്തിന്റെ കഴുത്തിലിടാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ആരാധകനെ തടഞ്ഞ യാമി അദ്ദേഹത്തോട് മാറി നില്‍ക്കാനും ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് യാമിതിരെ പ്രതിഷേധം ഉയര്‍ന്നത്. സംഭവം വിവാദമായതോടെ യാമി തന്നെ വിശദീകരണവുമായി രംഗത്തെത്തി.

തന്റെ പ്രതികരണം തീര്‍ത്തും സ്വന്തം സുരക്ഷയ്ക്ക് വേണ്ടി മാത്രമായിരുന്നുവെന്നും സ്ത്രീയെന്ന നിലയില്‍ പരിചയമില്ലാത്തൊരാള്‍ അടുത്തേക്ക് വരുമ്പോഴുണ്ടാകുന്ന പ്രതികരണം മാത്രമാണിതെന്നും യാമി പറഞ്ഞു. ആരുടേയും വികാരത്തെ വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പക്ഷെ മോശം പെരുമാറ്റത്തെ എതിര്‍ക്കുക തന്നെ ചെയ്യണമെന്നും യാമി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here