ആർ ജെ സൂരജ് ന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു..!

0
5

പ്രേക്ഷകരുടെ പ്രിയഷോയാണ് മോഹൻലാൽ അവതാരകനായി സംപ്രേഷണം ചെയുന്ന ബിഗ് ബോസ്. നിരവധി ആരാധകരാണ് ഷോയ്ക്ക് ഉള്ളത്. കഴിഞ്ഞ ദിവസം നടന്ന എലിമിനേഷനിൽ ആർ ജെ സൂരജും ജസ്സ്‌ലയുമാണ് പുറത്ത് പോയത്. പുറത്ത് വന്നശേഷം സൂരജ് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയുണ്ടായി. പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. സൂരജിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

ഹലോൺ..!!! എന്തെല്ലാ..! അങ്ങനെ ഇരുന്നും നടന്നും കുളിച്ചും നനച്ചും ഒരുമാസത്തെ മാസ്മരിക ബിഗ്‌ ബോസ്‌ വാസത്തിനു ശേഷം ഞാൻ സസന്തോഷം പുറത്തിറങ്ങി. അവിടെ കണ്ട അതേ സൂരജ് തന്നെയാണ്‌ ഞാൻ..! ഇനി മ്മടെ ഖത്തറിലേക്ക്… ‌

എന്തായാലും ഇന്ത്യയിലെ തന്നെ നമ്പർ വൺ ഷോയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതിലും അവിടെ ഇത്രയും ദിവസം താമസിക്കാനായതിലും സന്തോഷം..! ഇനി ഒരാഴ്ചകൂടി നിക്കേണ്ടി വന്നിരുന്നെങ്കിൽ ഞാൻ മതിലു ചാടിയേനെ.. ഫാമിലിയും ഫ്രണ്ട്സും നെറ്റും ഫോണും ഇല്ലാത്ത ലോകം ബഹുത്ത്‌ മുഷ്കിൽ ഹേ..!!

ഒരുപക്ഷേ ചിലരെങ്കിലും വോട്ടുകൾ ചെയ്ത്‌ സപ്പോർട്ട്‌ തന്നിട്ടുണ്ടെന്നറിയാം.. അവരോടും പ്രത്യേകം സ്നേഹം അറിയിക്കുന്നു.. കുറച്ചു സമയത്തിനുള്ളിൽ ഒരുപാട്‌ കിടിലം ട്രോളുകൾ കണ്ടു.. ?..ഇഷ്ടായി.. എനിക്ക്‌ വേണ്ടി സമയം ചിലവഴിച്ച്‌ ട്രോളുകൾ ഉണ്ടാക്കിയ എല്ലാ ചങ്കുകളോടും സ്നേഹം.. വെറൈറ്റി സാധങ്ങളൊക്കെ ഇങ്ങട്‌ പോന്നോട്ടേ..

ഏറ്റവും ഇഷ്ടായവ ഞാനും പോസ്റ്റുന്നു… അപ്പൊ വിശദായിട്ട്‌ പിന്നെ കാണാം…

LEAVE A REPLY

Please enter your comment!
Please enter your name here