സുജോയുടെ മാറിയ പെരുമാറ്റം കണ്ട്..! ഞങ്ങളുടെ ബന്ധമാണ് സുജോയ്ക്ക് വലുതെന്ന് മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്; സഞ്ജന..!

ബിഗ്ബോസ് ആദ്യ സീസണിലെ പേളിഷ് പ്രണയം പോലെ മറ്റൊരു പ്രണയം രണ്ടാം സീസണിലും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. അതിന് ഏറ്റവുമധികം സാധ്യത ഒരുക്കിയത് അലസാന്ഡ്രയും സുജോയും ആയിരുന്നു. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പവന്‍ എത്തിയതോടെ ഇവരുടെ പ്രണയം തകരുകയായിരുന്നു. പിന്നാലെ വില്ലനായി കണ്ണിനസുഖവുമെത്തി. എന്നാല്‍ അസുഖം മാറി ഹൗസില്‍ തിരിച്ചെത്തിയ ഇവര്‍ അന്യേന്യം ശത്രുക്കളാകുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോള്‍ ഹൗസിലെ സംസാരങ്ങള്‍ക്കും വാദങ്ങള്‍ക്കും മറുപടിയായി സുജോയുടെ ഗേള്‍ഫ്രണ്ട് സഞ്ജന എത്തിയിരിക്കയാണ്.

എനിക്ക് സ്നേഹവും സപ്പോര്‍ട്ടും നല്‍കിയ കേരളകുടുംബത്തിന് നന്ദി. ഞാന്‍ അതിനെ സത്യസന്ധമായി അഭിനന്ദിക്കുന്നു. എന്നാല്‍ മോശമായി പ്രതികരിച്ച ചിലരോട് ചിലത് പറയാനുണ്ട്. ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയില്ല അതുകൊണ്ട് മോശമായി കമന്റ് ചെയ്യുന്നതും വെറുപ്പുണ്ടാക്കുകയും ചെയ്യുന്നത് നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാനും സുജോയും ഞങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുയും ഇപ്പോള്‍ ഷോയില്‍ സുജോയുടെ മാറിയ പെരുമാറ്റം കണ്ട് ഞങ്ങളുടെ ബന്ധമാണ് സുജോയ്ക്ക് വലുതെന്ന് മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.

സാന്ദ്രയുടെ കാര്യത്തില്‍ അടുത്തിടെ വന്ന എപ്പിസോഡ് വരെ ഞാന്‍ എനിക്കെതിരെ വരുന്ന കമന്റുകളെല്ലാം അവഗണിക്കുകയായിരുന്നു. ഞാന്‍ കളിച്ച് സുജോയുടെ മനസ്് മാറ്റിയെന്നാണ് സാന്ദ്ര ഷോയില്‍ അടുത്തിടെ പറഞ്ഞത്. എന്നാല്‍ കളിക്കാന്‍ ഇത് എന്റെ മത്സരമല്ല. ഇത് ഞാനും സുജോയും തമ്മിലുളള കാര്യമാണ്. ഞാന്‍ അവളുടെ വികാരങ്ങളെയും മാനസികാവസ്ഥയെയും മനസ്സിലാക്കുന്നു. എന്നാല്‍ ഒരാളുടെ പുറകില്‍ നിന്നും കുത്തുന്നതും ഒരു തെളിവുമില്ലാതെ സുജോയെക്കുറിച്ച് മാത്രം പറയുന്നതും തെറ്റാണ്. കാരണം രണ്ട് പേരും ഗെയിം കളിക്കുകയായിരുന്നു.

എല്ലാം പ്രശ്നങ്ങളും പരിഹരിക്കാന്‍ സുജോയോട് സംസാരിച്ചാല്‍ മതിയാകും. സാന്ദ്ര ആയിരുന്നു എന്റെ സ്ഥാനത്തെങ്കില്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. അവള്‍ക്ക് 20 ദിവസം മാത്രമേ സുജോയെ അറിയുള്ളൂ. മെഡിക്കല്‍ ചെക്കപ്പിന് വേണ്ടി ഹൗസില്‍ നിന്നും പുറത്ത് വന്ന അവസരത്തില്‍ സുജോ അതിനെക്കുറിച്ച് എന്നോട് വീണ്ടും വ്യക്തമാക്കുകയും ചെയ്തിരുന്നു. സാന്ദ്ര ഷോയിലേക്ക് തിരിച്ച് വന്നപ്പോള്‍ തന്നെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ സാന്ദ്രയ്ക്ക് തന്നെക്കുറിച്ച് അറിയാമായിരുന്നു. രണ്ടു ദിവസമായി തന്റെ ഇത്തരം വാദങ്ങളാണ് സാന്ദ്ര ഷോയില്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്താണ് ശരി അതാകും സുജോ ചെയ്യുക. എന്ത് സംഭവിക്കുകയാണെങ്കിലും അത് നല്ലതാകട്ടെ എന്നാണ് താന്‍ സുജോയെ ആശംസിക്കുന്നതെന്നും സഞ്ജന കുറിക്കുന്നു.

എന്റെ സ്നേഹം സത്യമാണ് അത് മത്സരമല്ല. നല്ല ഉദ്യേശ്യമുളളവര്‍ക്ക് എന്റെ ലോകത്തിലേക്ക് വരാം അല്ലാത്തവര്‍ എന്നെ അവഗണിക്കുകയും അത്തരത്തിലുളള കമന്റുകള്‍ ഒഴിവാക്കുകയും ചെയ്യണം. ഞാന്‍ ആ ഷോയില്‍ ഇല്ലെങ്കില്‍ കൂടി എന്നെ അത് ബാധിക്കുന്നുണ്ട്. എന്റെ ഭാഗം വ്യക്തമാക്കാനുളള അവസരവും ഷോയില്‍ എനിക്ക് ലഭിക്കുന്നില്ല. ഒരാളെ ഇഷ്ടപ്പെടുന്നത് തെറ്റല്ല എന്നാല്‍ മറ്റൊരു ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നത് തെറ്റാണ്. എല്ലാ കഥയ്ക്കും രണ്ടു വശങ്ങളുണ്ട്. രണ്ടു വശങ്ങളും അറിഞ്ഞ ശേഷം മാത്രം ഒരു നിഗമനത്തിലെത്തുക. എന്റെ വിശ്വാസത്തിലും സ്നേഹത്തിലും ദൈവത്തിലും പ്രതീക്ഷയര്‍പ്പിക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് സഞ്ജന കുറിപ്പ് അവസാനിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here