1800 വിദ്യാർത്ഥികളെ ഏറ്റെടുത്ത് നടൻ വിശാൽ; വീഡിയോ

പുനീത് രാജ്‌കുമാറിന്റെ വിയോഗം ആരാധകർക്കും സഹതാരങ്ങൾക്കും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. സമൂഹത്തിൽ പുനീത് നടത്തിയിരുന്ന സേവനങ്ങൾ ചെറുതല്ല. ഒട്ടേറെ സ്‌കൂളുകളും കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകളുമെല്ലാം പുനീത് നടത്തിയിരുന്നു.

ഒരു മികച്ച നടൻ എന്നതിലുപരി പുനീത് രാജ്കുമാർ സംസ്ഥാനത്തുടനീളം നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. തന്റെ പിതാവ് ആരംഭിച്ച സംരംഭങ്ങൾ തുടരുന്നതിനോടൊപ്പം പുനീത് 45 സൗജന്യ സ്കൂളുകൾ, 26 അനാഥാലയങ്ങൾ, 19 ഗോശാലകൾ, 16 വൃദ്ധസദനങ്ങൾ എന്നിവയും സ്ഥാപിച്ചു.

1800 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. അതേസമയം,താരങ്ങളായ വിശാലും ആര്യയും ഒന്നിക്കുന്ന എനിമ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിലും നിറഞ്ഞു നിന്നത് പുനീത് രാജ്‌കുമാർ ആയിരുന്നു.

അന്തരിച്ച നടൻ പുനീത് രാജ്കുമാറിന് എനിമി ടീം ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ, നടൻ വിശാൽ അടുത്ത വർഷം മുതൽ പുനീത് രാജ്കുമാറിൽ നിന്ന് സൗജന്യ വിദ്യാഭ്യാസം നേടുന്ന 1800 വിദ്യാർത്ഥികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്.

ചടങ്ങിൽ സംസാരിച്ച വിശാൽ പറഞ്ഞു, ‘പുനീത് രാജ്കുമാർ ഒരു നല്ല നടൻ മാത്രമല്ല, നല്ല സുഹൃത്ത് കൂടിയാണ്. അദ്ദേഹത്തെ പോലെ ഒരു ഡൗൺ ടു എർത്ത് സൂപ്പർ സ്റ്റാറിനെ ഞാൻ കണ്ടിട്ടില്ല. നിരവധി സാമൂഹിക പ്രവർത്തനങ്ങളും നടത്തി.

അടുത്ത വർഷം മുതൽ പുനീത് രാജ്കുമാറിൽ നിന്ന് സൗജന്യ വിദ്യാഭ്യാസം നേടുന്ന 1800 വിദ്യാർത്ഥികളെ പരിപാലിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു’.

Previous articleഹൃദയംകവർന്ന് ജവാൻമാരുടെ റെജിമെന്റൽ ഗാനം; വീഡിയോ
Next articleറെബേക്ക സന്തോഷ് ഇനി ശ്രീജിത്തിന് സ്വന്തം; കല്യാണ വിഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here