മക്കളെ സ്‌കൂളിലാക്കാന്‍ കാറുമായി ഇറങ്ങി; പക്ഷേ പിള്ളേരെ അമ്മ വീട്ടില്‍ മറന്നുവെച്ചു..! വൈറലായി വിഡിയോ

രാവിലെ കുഞ്ഞുങ്ങളെ എഴുന്നേല്‍പ്പിച്ച് സ്‌കൂളില്‍ പോകാന്‍ റെഡിയാക്കുക എന്നതിനേക്കാള്‍ വലിയ ജോലി മറ്റൊന്നുമില്ല. അതിനിടെ ചിലപ്പോഴൊക്കെ ചില അബന്ധങ്ങളും സംഭവിക്കും. യൂണിഫോം മാറിപ്പോവുകയോ ടിഫിന്‍ മറന്നു പോവുകയോ ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാല്‍ സ്‌കൂളിലേക്കുള്ള യാത്രയില്‍ കുട്ടികളെത്തന്നെ മറന്നുപോയാലോ.

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു അമ്മക്കു പറ്റിയ അബന്ധമാണ്. കുട്ടികളെ സ്‌കൂളില്‍ ആക്കുന്നതിനായി കാറുമായി ഇറങ്ങിയതാണ് അമ്മ. പകുതി എത്തിയപ്പോഴാണ് കാറിനുള്ളില്‍ കുട്ടികള്‍ ഇല്ലെന്ന് മനസിലാക്കിയത്. അമ്മതന്നെയാണ് തനിക്കു പറ്റിയ അബന്ധത്തെക്കുറിച്ച് വിഡിയോയിലൂടെ ലോകത്തിന് പങ്കുവെച്ചത്. ചിരിച്ചുകൊണ്ടാണ് അമ്മയുടെ വിഡിയോ.ഇതിനോടകം 40 ലക്ഷത്തില്‍ അധികം പേരാണ് വിഡിയോ കണ്ടത്.

അമ്മയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി കമന്റുകളാണ് വരുന്നത്. ദിവസേനയുള്ള ഈ ഓട്ടത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു വെക്കേഷന്റെ ആവശ്യമുണ്ടെന്നാണ് ചിലര്‍ അമ്മക്ക് നല്‍കുന്ന ഉപദേശം. ഇത്ര ഉത്തരവാദിത്വമില്ലാതെ പെരുമാറിയിട്ട് നിങ്ങള്‍ക്ക് എങ്ങനെയാണ് ചിരിക്കാനാവുന്നത് എന്നാണ് മറ്റു ചിലര്‍ ചോദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here