വധുവിനെ തേടിയുള്ള നടന്‍ വിജിലേഷിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്; ഏറ്റെടുത്ത് ആരാധകര്‍..!

നടന്‍ വിജിലേഷിന് പറ്റിയ പെണ്‍കുട്ടിയെ തേടുന്ന തിരക്കിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് വിജിലേഷ് തന്നെയാണ് വധുവിനെ തേടിക്കൊണ്ടുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. തന്റെ സ്റ്റൈലന്‍ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് വിജിലേഷിന്റെ പോസ്റ്റ്. ‘ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന / എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ….’ വിജിലേഷ് കുറിച്ചു. താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. പറ്റിയ പെണ്‍കുട്ടി ജീവിതത്തേലേക്ക് വരും എന്നാണ് ആരാധകര്‍ കുറിക്കുന്നത്.

വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും നല്ല ആലോചനകള്‍ വരുമെന്ന പ്രതീക്ഷയിലാണ് ഫേയ്‌സ്ബുക്ക് വഴി വധുവിനെ തിരഞ്ഞത് എന്നുമാണ് മനോരമക്കു നല്‍കിയ അഭിമുഖത്തില്‍ വിജിലേഷ് പറയുന്നത്. സിനിമയില്‍ അഭിനയിക്കുകയാണ് എന്നു പറയുമ്പോള്‍ പലര്‍ക്കും താല്‍പ്പര്യമില്ലെന്നാണ് താരം പറയുന്നത്. സ്ഥിര വരുമാനം ഇല്ലെന്നാണ് പറയുന്നത്. സിനിമക്കാരനാണെന്നു പറയുമ്പോള്‍ കള്ളുകുടിയും കഞ്ചാവുമാണെന്നും പലരും തെറ്റിദ്ധരിക്കുന്നുണ്ടെന്നും വിജയേഷ് പറയുന്നു. സിനിമ ഫീല്‍ഡിനെ മനസിലാക്കുന്ന പെണ്‍കുട്ടിയെ വേണമെന്നാണ് വിജേഷിന്റെ ആഗ്രഹം. കൂടാതെ കലാബോധമുള്ള കുട്ടിയാണെങ്കില്‍ സന്തോഷമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here