കുളംകലക്കാന്‍ ഇറങ്ങുന്നവര്‍ അറിയാന്‍..! യുവാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മന്ത്രി കെ.ടി ജലീല്‍..!

മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക് കുറിപ്പ്;

ഇത് കേരളമാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായ കേരളം. സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുക തന്നെചെയ്യും. ഡൽഹിയെ കണ്ട് പിണറായിയോട് പഠിക്കാൻ പറഞ്ഞവർക്കാണ് തെറ്റിയത്. ഒരാളെയും കൈവിടില്ല സർക്കാർ. തേനിൽ പൊതിഞ്ഞ വിഷവുമായി കുളംകലക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന പാർട്ടികളെയും വിടുവായത്തം പറയുന്ന അവയുടെ നേതാക്കളെയും വിശ്വസിച്ചിറങ്ങി എന്തെങ്കിലും സംഭവിച്ചാൽ അവരാരും രക്ഷക്കെത്തില്ല.

കേരളത്തിൽ സമുദായ സ്പർദ്ദ വളർത്താൻ ശ്രമിച്ച ശ്രീജിത് രവീന്ദ്രനെന്ന യുവാവിനെ IPC 153 (A) വകുപ്പ് പ്രകാരം അഗളി പോലീസ് അറസ്റ്റ് ചെയ്തു. മുക്കാലി DYFI യൂണിറ്റ് സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി. അധികം വൈകാതെ പ്രതിയെ കോടതിയിൽ ഹാജരാക്കും. കോടതിയാണ് റിമാൻഡ് തീരുമാനിക്കേണ്ടത്. മതവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഒരാളെയും അനുവദിക്കില്ല. ഇത് ഡൽഹിയോ യു.പിയോ മധ്യപ്രദേശോ രാജസ്ഥാനോ അല്ല, ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്. ഇവിടെ ചോദിക്കാനും പറയാനും ഉണർന്ന് പ്രവർത്തിക്കാനും ഒരു ഭരണകൂടമുണ്ട്. ഒരു നായകനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here