പാഷാണം താങ്കള്‍ ഇത്രയും ചെറ്റയാകരുത്..! മക്കളുടെ പ്രായമുള്ളവരെ വെപ്പാട്ടിയാക്കിയതില്‍ പ്രതിഷേധം

ബിഗ് ബോസ് ആകര്‍ഷകമാക്കുന്നത് ഓരോ ആഴ്ചയിലെയും ടാസ്‌ക്കുകള്‍ കൂടിയാണ്. രസകരമായ ടാസ്‌ക്കുകളാണ് ഓരോ പ്രാവശ്യവും ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കായി നല്‍കുക. വാശിയോടെ മത്സരിക്കുമ്പോള്‍ കയ്യാങ്കളിയോളം കാര്യങ്ങള്‍ എത്തുകയും ചെയ്യാറുണ്ട്. സ്വര്‍ണ ഖനിയില്‍ നിന്ന് സ്വര്‍ണം കുഴിച്ചെടുക്കുകയായിരുന്നു ഇന്നലെ ബിഗ് ബോസ് നല്‍കിയ ടാസ്‌ക്. ആക്ടിവിറ്റി ഏരിയയിലായിരുന്നു സ്വര്‍ണ ഖനി ഒരുക്കിയത്.

അറിയിപ്പ് മുഴങ്ങുമ്പോള്‍ മത്സരിച്ചു തുടങ്ങാമെന്നായിരുന്നു നിര്‍ദ്ദേശം. ആദ്യം ആക്ടീവിറ്റി ഏരിയയുടെ വാതില്‍ തൊടുന്ന രണ്ടുപേര്‍ക്കായിരിക്കും സ്വര്‍ണ ഖനിയില്‍ പ്രവേശിക്കാന്‍ അവസരം കിട്ടുക. അങ്ങനെ ആദ്യം അവസരം കിട്ടിയത് പാഷാണം ഷാജിക്കും സുജോയ്ക്കുമായിരുന്നു. രണ്ടുപേരും പോയി സ്വര്‍ണം എടുത്ത് കൊണ്ടുവരികയും ചെയ്തു. ബിഗ്‌ബോസിനെ എപ്പോഴും സജീവമാക്കുന്നത് ടാസ്‌കുകളും എലിമിനേഷനുമാണ്. സ്വര്‍ണ ഖനിയില്‍ നിന്ന് സ്വര്‍ണം കുഴിച്ചെടുക്കുകയായിരുന്നു ഇന്നലെ ബിഗ് ബോസ് നല്‍കിയ വീക്ക്‌ലി ടാസ്‌ക്.

എന്നാല്‍ ടാസ്‌കിനിടയ്ക്ക് ഡെയ്‌ലി ടാസ്‌കായി പാര്‍ട്ടിയും ബിഗ്‌ബോസ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്കിടെ അമൃതയെയും അഭിരാമിയേയും കുറിച്ച് പാഷാണം ഷാജി പറഞ്ഞ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here