മോശമായ കമന്റുകള്‍ വിളിച്ച് ട്രോളുന്നവരോട് പൊട്ടിത്തെറിച്ച്..! പ്രയാഗ മാര്‍ട്ടിന്‍

മലയാളത്തിന്റെ പ്രിയങ്കരിയായ യുവനായികയാണ് പ്രയാഗ മാര്‍ട്ടിന്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ പ്രിയനടിയാകാന്‍ ഇതിനോടകം പ്രയാഗയ്ക്കായി. സിനിമയ്‌ക്കൊപ്പം പഠനവും മുന്നോട്ടു കൊണ്ടുപോകുന്ന പ്രയാഗ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തനിക്ക് നേരെ ഉയരുന്ന ട്രോളുകള്‍ പരിധി ലംഘിച്ച് അവഹേളിക്കലായി മാറുകയാണെന്ന് പറഞ്ഞിരിക്കുകയാണ് പ്രയാഗ. ഇത് ഏറെ വിഷമിപ്പിക്കുന്നതാണെന്നും പ്രയാഗ പറയുന്നു. ‘ദുരന്തം, എടുത്ത് കിണറ്റിലിടണം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ തുടങ്ങി മോശമായ കമന്റുകള്‍ ചിലര്‍ എഴുതുന്നത് കണ്ടിട്ടുണ്ട്.

ഒരാളുടെ മുഖത്ത് നോക്കി നമ്മള്‍ ഇങ്ങനെ സംസാരിക്കുമോ? ആ ഒരു സ്വാതന്ത്ര്യം എടുക്കുന്നത് മോശമാണ്. ഇത് വളരെ വിഷമമുള്ള കാര്യമാണ്. പിന്നെ ഇതൊക്കെ പറയാനേ എനിക്ക് കഴിയൂ. അവരുടെ നിലവാരത്തിലേക്ക് താഴാന്‍ എനിക്കാകില്ല. അങ്ങനെ ചെയ്താല്‍ ഞാനും അവരും തമ്മില്‍ എന്ത് വ്യത്യാസം.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പ്രയാഗ പറഞ്ഞു. ഭൂമിയിലെ മനോഹര സ്വകാര്യമാണ് പ്രയാഗയുടെ പുതിയ ചിത്രം. ദീപക് പറമ്പോലാണ് ചിത്രത്തില്‍ നായകന്‍. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ഭൂമിയിലെ മനോഹര സ്വകാര്യം പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രം ഈ മാസം 28 ന് തിയേറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here