പ്രാ​വും നാ​യ്ക്കു​ട്ടി​യും ത​മ്മി​ലു​ള്ള സൗഹൃദം; സോ​ഷ്യ​ല്‍ ​മീ​ഡി​യയില്‍ വൈറലാക്കുന്നു..!

പ​റ​ക്കാ​ന്‍ വ​യ്യാ​ത്ത പ്രാ​വും ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത നാ​യ്ക്കു​ട്ടി​യും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ലാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യു​ടെ ക​ണ്ണു​ട​ക്കു​ന്ന​ത്. ന്യൂ​യോ​ര്‍​ക്കി​ലെ റോ​ചെ​സ്റ്റ​റി​ലു​ള്ള മി​യ ഫൗ​ണ്ടേ​ഷ​നി​ലാ​ണ് വ​ള​രെ പ്ര​ത്യേ​ക​ത​ക​ളു​ള്ള മു​ഹൂ​ര്‍​ത്തം അ​ര​ങ്ങേ​റു​ന്ന​ത്. ജ​ന്മ​നാ വൈ​ക​ല്യ​മു​ള്ള മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​ണ് മി​യ ഫൗ​ണ്ടേ​ഷ​ൻ.

എ​ട്ട് ആ​ഴ്ച പ്രാ​യ​മു​ള്ള നാ​യ്ക്കു​ട്ടി​യു​ടെ പേ​ര് ലൂ​ണ്ടി എ​ന്നാ​ണ്. ലൂ​ണ്ടി​ക്ക് പി​ന്‍​കാ​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​വാ​ന്‍ സാ​ധി​ക്കി​ല്ല. ഹെ​ര്‍​മ​ന്‍ എ​ന്ന് പേ​രു​ള്ള പ്രാ​വാ​ണ് ലൂ​ണ്ടി​യു​ടെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്ത്. ത​ല​യ്ക്ക് ഏ​റ്റ ക്ഷ​ത​ത്തെ തു​ട​ര്‍​ന്ന് ഹെ​ര്‍​മ​ന് പ​റ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. വ​ള​രെ സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും എ​പ്പോ​ഴും ഒ​രു​മി​ച്ചാ​ണു​ള്ള​ത്. വാ​ല​ന്‍റൈ​ന്‍​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ള്‍ മി​യ ഫൗ​ണ്ടേ​ഷ​ന്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​തി​നെ തു​ട​ര്‍​ന്ന് സം​ഭ​വം നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വൈ​റ​ലാ​യി മാ​റി. ഇ​രു​വ​രും ത​മ്മി​ലു​ള്ള സ്നേ​ഹം ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്ത് വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

86353765 1529124490579029 7701258244450156544 n
86457518 1529124507245694 7363786377487450112 n
86699784 1529124543912357 1841070656649691136 n
86455562 1529124570579021 9128809771963514880 n
86424924 1529124593912352 8885079586325397504 n

LEAVE A REPLY

Please enter your comment!
Please enter your name here