ഒന്നരവര്‍ഷം മുൻപ് നടന്ന ഫോൺ കോള്‍ ഇപ്പോള്‍ എന്തിന് പുറത്തുവന്നു..! തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ശ്രമിക്കുന്നതായി ബാല..! ലൈവ് വീഡിയോ

സിനിമ താരം ബാല മലയാളത്തിലെ ഒരു പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയുമായി നടത്തിയ ഫോണ്‍ കോളിന്റെ ശബ്ദരേഖ ചോര്‍ന്നിരുന്നു. ഒന്നരവര്‍ഷം മുമ്ബ് നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്നലെയാണ് പുറത്തായത്. ഇരുവരുടെയും വ്യക്തിപരമായ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഫോണ്‍ കോള്‍ സിനിമാമേഖലയിലും ചര്‍ച്ചയായതോടെ വെളിപ്പെടുത്തലുമായി ബാല നേരിട്ടെത്തിരിക്കുകയാണ്. ഫേസ്ബുക്കില്‍ പങ്കുവെച്ച സെല്‍ഫി വീഡിയോയിലൂടെയാണ് ബാല ഈ കാര്യം പറയുന്നത്.

ബാലയുടെ വാക്കുകള്‍…’ഇന്നലെ വൈകിട്ട് മുതല്‍ ചില വിവാദങ്ങള്‍ ഉടലെടുക്കുകയുണ്ടായി. ഇന്നു രാവിലെ മുതല്‍ എനിക്ക് ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു. നാലഞ്ച് മാസം മുമ്ബായിരുന്നു എന്റെ വിവാഹമോചനം. എല്ലാവരും നല്ല രീതിയില്‍ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇത് ആവശ്യമില്ലാത്ത വിവാദമാണ്. ഒരു കേസ് നടക്കുമ്ബോള്‍ സ്വയം സുരക്ഷയ്ക്കായി കോള്‍ റെക്കോര്‍ഡിങുകള്‍ ഉണ്ടാകും. എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. ഒന്നരവര്‍ഷം മുമ്ബ് നടന്ന കോള്‍ റെക്കോര്‍ഡിങ് ഇപ്പോള്‍ എന്തിന് പുറത്തുവന്നു എന്ന് അറിയില്ല. അത് വേദനിപ്പിക്കുന്നതാണ്. അത് മാത്രമല്ല എന്നെ ആരും നേരിട്ട് വിളിച്ച്‌ ഭീഷണിപ്പെടുത്തിയിട്ടില്ല. എന്റെ വിഐപി സുഹൃത്തുക്കളെ വിളിച്ച്‌ പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എനിക്ക് വേണമെങ്കില്‍ പൊലീസ് പരാതി കൊടുക്കാമായിരുന്നു. പക്ഷേ അതെന്റെ രീതിയല്ല. സിനിമയില്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാം.’

‘രജനികാന്തിനെ നായകനാക്കി എന്റെ സഹോദരന്‍ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണ്ണാത്തൈയില്‍ ഞാനും അഭിനയിക്കുന്നുണ്ട്. ഞാന്‍ ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കൂടെ ബിലാല്‍ എന്ന ചിത്രത്തിലും ഞാനുമുണ്ട്. ഷൂട്ടിങ് തുടങ്ങാന്‍ പോകുന്നു. അതിന്റെ ഭാഗമായി ബോഡി ബില്‍ഡിങ് പരിശീലനം നടക്കുന്നു. ഇത് കൂടാതെ നല്ല കാര്യങ്ങളും 2020-ല്‍ നടന്നുകൊണ്ടിരിക്കുന്നു. വിവാദങ്ങള്‍ക്ക് എനിക്ക് താല്‍പര്യമില്ല’ ബാല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here