ഷാരൂഖ് വന്നു ജൂഹിയുടെ കൈ പിടിച്ചു നടന്നു പോകും..! ഹരികൃഷ്ണന്‍സിന്‍റെ ആദ്യ ക്ലൈമാക്സ് ഇതായിരുന്നു..! ഫാസില്‍

1998 ല്‍ മലയാള സിനിമയിലെ ചരിത്രം കുറിച്ച വിജയമായി മാറിയ ഒരു ചിത്രമാണ് ഹരികൃഷ്ണന്‍സ്. ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ആ ചിത്രത്തില്‍ നായകന്മാരായി മമ്മൂട്ടിയും മോഹന്‍ലാലുമാണ് എത്തിയത്. ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ ഖാനും നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു്. അതോടെ ചിത്രത്തില്‍ അതിഥി താരമായി ഷാരൂഖ് ഖാനും എത്തുന്നു എന്ന വാര്‍ത്തകള്‍ എത്തി. എന്നാല്‍ പിന്നീട് സിനിമയില്‍ കണ്ടതുമില്ല.

srk juhi south2 300x219 1

ഇപ്പോഴിതാ ഹരികൃഷ്ണന്‍സില്‍ ഷാരൂഖ് ഖാന്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തെ കുറിച്ച് മറുപടി പറയുകയാണ് സംവിധായകന്‍ ഫാസില്‍. ഹരികൃഷ്ണന്‌സിന്റെ ഷൂട്ടിംഗ് ഊട്ടിയില്‍ നടക്കുമ്പോള്‍ മറ്റൊരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു ഷാരൂഖ് ഖാനും അവിടെ ഉണ്ടായിരുന്നു എന്നും തന്റെ വളരെ അടുത്ത സുഹൃത്തായ ജൂഹിയില്‍ നിന്നു മലയാള സിനിമയുടെ സെറ്റിലെ ഹോംലി ആയ അന്തരീക്ഷത്തെ കുറിച്ച് കേട്ടറിഞ്ഞ ഷാരൂഖ് ഖാന്‍ തനിക്കു ഇതില്‍ ഒരു ഷോട്ട് എങ്കിലും വേണമെന്ന ആവശ്യവുമായി എത്തുകയായിരുന്നു എന്നും ഫാസില്‍ പറയുന്നു.

15 1497467943 harikrishnans 3 300x225 1

എന്നാല്‍ ഷാരൂഖിനെ എങ്ങനെ ഉള്‍പ്പെടുത്തും എന്ന് യാതൊരു പിടിയുമില്ലായിരുന്നു അവസാനം ജൂഹിയുടെ നായികാ കഥാപാത്രത്തെ മോഹന്‍ലാലിന് ആണോ മമ്മൂട്ടിക്ക് ആണോ കിട്ടുക എന്ന കണ്‍ഫ്യൂഷനില്‍ നില്‍ക്കുമ്പോള്‍ ഷാരൂഖ് വന്നു ജൂഹിയുടെ കൈ പിടിച്ചു പോകുന്ന ഒരു ഷോട്ട് പ്ലാന്‍ ചെയ്തു എങ്കിലും കൃത്രിമത്വം തോന്നാതിരിക്കാന്‍ അത് വേണ്ടെന്നു വെക്കുകയായിരുന്നു ഫാസില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here