16 വര്‍ഷം, ഇതാദ്യമായി പാടുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ സമ്മതിച്ചു; ഭാര്യയുടെ പാട്ട് പങ്കുവച്ച് വിനീത്.!

മലയാളികളുടെ പ്രിയങ്കരനാണ് വിനീത് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ ഭാര്യ ദിവ്യയും ആരാധകർക്ക് സുപരിചിതയാണ്. ഇപ്പോഴിതാ ദിവ്യയുടെ പാട്ട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് വിനീത് ശ്രീനിവാസന്‍.

16 വര്‍ഷമായി അവള്‍ക്കൊപ്പം. ഇതാദ്യമായാണ് അവള്‍ പാടുന്നത് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യാന്‍ എന്നെ അനുവദിക്കുന്നത്. എനിക്കിത് വളരെ വലുതാണ്. എന്നായിരുന്നു വീഡിയോ പങ്കുവച്ചു കൊണ്ട് വിനീത് പറയുന്നത്.

അവതാരം എന്ന തമിഴ് ചിത്രത്തിലെ തെന്‍ട്രന്‍ വന്ത് തീണ്ടും പോത് എന്ന ഗാനമാണ് ദിവ്യ പാടുന്നത്. അതിമനോഹരമായാണ് ദിവ്യ പാടുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18നാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. രണ്ടു മക്കളാണ് ഇവര്‍ക്ക്.

Previous article‘അപ്പനാണപ്പാ അപ്പനെന്ന്’ ആരാധകർ; അച്ഛനൊപ്പമുള്ള ടൊവിനോയുടെ ചിത്രം വെെറലാകുന്നു.!
Next articleസൈക്കിളിൽ പോകുകയായിരുന്ന ആൾക്ക്​ നേരെ ചാടിവീണ് കരടി; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here