
സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സഹോദരിമാർക്കൊപ്പമുള്ള നിമിഷങ്ങൾ അഹാന പങ്കുവയ്ക്കുമ്പോൾ വളരെയധികം സ്വീകരിക്കപ്പെടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ, സഹോദരിമാർക്കൊപ്പമുള്ള വിഡിയോയുമായി എത്തിയിരിക്കുകയാണ് നടി. കശ്മീർ ട്രിപ്പിനിടയിൽ സഹോദരിമാരായ ദിയ, ഇഷാനീ, ഹൻസിക എന്നിവർക്കൊപ്പം ചുവടുവയ്ക്കുകയാണ് അഹാന.

അഹാനയെ പോലെ സഹോദരിമാരും നൃത്തത്തിൽ മികവ് പുലർത്തുന്നവരാണ്. അതേസമയം, സമൂഹമാധ്യമങ്ങളിൽ സജീവമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനും അമ്മയും മക്കളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പാട്ടും നൃത്തവും വിശേഷങ്ങളുമൊക്കെയായി എന്നുമുണ്ടാകാറുണ്ട്. അഹാനയും മൂന്നു സഹോദരിമാരും യുട്യൂബിലും സജീവമായതോടെ ക്യാമറ ഉറങ്ങാത്ത വീട് എന്നാണ് ആരാധകർ കൃഷ്ണകുമാറിന്റെ കുടുംബത്തെ വിശേഷിപ്പിക്കുന്നത്. സഹോദരിമാർക്കൊപ്പം ഒട്ടേറെ നൃത്ത വീഡിയോകൾ മുൻപും പങ്കുവയ്ക്കാറുണ്ട്.