ക്രിമിനൽ 😁😁😁 ക്രിമിനലൊക്കെയാണെങ്കിലും നാണമിത്തിരി കൂടുതലാണ് – ചിരി പടർത്തി ഒരു രസികൻ വിഡിയോ

രസകരമായ ഒട്ടേറെ വീഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ ദിവസേന ശ്രദ്ധനേടാറുള്ളത്. കൊച്ചുകുട്ടികളാണ് ഒട്ടുമിക്ക വിഡിയോകളിലും താരങ്ങൾ. അവരുടെ രസകരമായ സംഭാഷണങ്ങളും കുസൃതികളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചിരി പടർത്താറുണ്ട്. തിരക്കേറിയ ജീവിതത്തിൽ ടൈംലൈനിൽ വന്നുപോകുന്ന ഇത്തരം കാഴ്ചകൾ ആളുകൾക്ക് നൽകുന്ന സന്തോഷവും ചെറുതല്ല. ഇപ്പോഴിതാ, ഒരു രസകരമായ വിഡിയോയാണ് ശ്രദ്ധനേടുന്നത്.

‘ എന്റൊപ്പം ഒരു ക്രിമിനലുണ്ട്’ എന്ന സിനിമ ഡയലോഗിനൊപ്പമുള്ള ദൃശ്യങ്ങളാണ് ശ്രദ്ധനേടിയത്. ഈ ഡയലോഗ് പറയുന്നത് ഒരു കൊച്ചുകുട്ടിയാണ്. ഡയലോഗ് പറഞ്ഞശേഷം ക്രിമിനലിനെ കാണിക്കുമ്പോഴാണ് രസം. ഒരു കൊച്ചുകുട്ടി മീശയൊക്കെ വരച്ച് കുഞ്ഞു മുണ്ടും ഉടുത്ത് തലയിൽ തോർത്തുംകെട്ടി ദേഷ്യ ഭാവത്തിൽ ഇരിക്കുകയാണ്. പെട്ടെന്നാണ് ഈ കുഞ്ഞ് മിടുക്കന് നാണവും ചമ്മലുമൊക്കെ വന്നത്.

നാണിച്ചുള്ള നിൽപ്പും ദേഷ്യത്തിൽ തലയിലെ തോർത്ത് അഴിച്ച് എറിയുന്നതുമൊക്കെ കാണാൻ വളരെ രസകരമാണ്. ഇങ്ങനെ കുട്ടികളുടേതായ നിരവധി രസകരങ്ങളായ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അടുത്തിടെ അപ്പൂപ്പനെ കാണാൻ ആശുപത്രിയിൽ എത്തിയ പേരക്കുട്ടികളുടെ ഹൃദ്യമായ ഒരു വിഡിയോ വളരെയധികം ശ്രദ്ധേയമായിരുന്നു. രസകരമെന്തെന്നുവെച്ചാൽ,

മുത്തച്ഛൻ ആശുപത്രി കിടക്കയ്ക്ക് സമീപം കസേരയൊക്കെ ഇട്ട് ഇരിക്കുകയാണ്. കുട്ടികളാണ് കട്ടിലിൽ ആഘോഷം. ഇരുവരും കിടന്നുറങ്ങുന്നതും കളിക്കുന്നതുമൊക്കെ നോക്കി ചിരിയോടെ മുത്തച്ഛനും ഇരിക്കുന്നു. വളരെ ഹൃദ്യമാണ് ഈ കാഴ്ച.

LEAVE A REPLY

Please enter your comment!
Please enter your name here