
സഹനടിയായുളള വേഷങ്ങളില്‍ മലയാളത്തില്‍ സജീവമായ താരങ്ങളില്‍ ഒരാളാണ് അഞ്ജലി നായര്‍. ദൃശ്യം 2വിലെ മികച്ച പ്രകടനത്തിലൂടെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ സരിത എന്ന കഥാപാത്രമായി പ്രേക്ഷകരെ ഞെട്ടിച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. ചെറിയ വേഷങ്ങളില്‍ മുന്‍പ് അഭിനയിച്ചിരുന്ന താരത്തിന്റൈ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ് ദൃശ്യം 2വിലെ ക്യാരക്ടര്‍. മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രേക്ഷകരുടെ ഇഷ്ട നടി കൂടിയാണ്.

പിന്നീട് നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത അഞ്ജലി മലയാള സിനിമാപ്രേമികളുടെ ഇഷ്ട നടിയാണ്. മിനിസ്ക്രീൻ പ്രോഗ്രാമുകളിൽ അവതാരകയായും അഞ്ജലി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി സംഗീത അൽബങ്ങളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ ലാ കൊച്ചിൻ എന്ന ഹിറ്റ് സംഗീത ആൽബത്തിൽ അഭിനയിച്ച അഞ്ജലിയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. സമൂഹ മാധ്യമങ്ങളിൽ സജീവ മായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

മോഡലിങ് രംഗത്ത് സജീവ മായാ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാരിത ലഭിക്കാറുണ്ട്. അഭിനേയത്രി എന്നതിലുപരി നല്ലൊരു നർത്തകികൂടിയാണ് അഞ്ജലി. രണ്ടായിരത്തി പതിമൂന്നിൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ അഞ്ജലിയുടെ മകൾ ആവ്നി അഭിനയിച്ചുട്ടുണ്ട്. ദൃശ്യം രണ്ടാംഭാഗത്തിലെ താരത്തിന്റെ അഭിനയ മികവ് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. വ്യക്തി ജീവിത്തിലും ഏറ്റവും സന്തോഷകരമായ ഒരു കാലത്തിലൂടെയാണ് അഞ്ജലി കടന്നു പോകുന്നത്.

കഴിഞ്ഞ നവംബർ 21ന് സിനിമയിലെ സഹസംവിധായകനും പരസ്യ ചിത്ര സംവിധായകനുമായ അജിത് രാജു അഞ്ജലിക്ക് താലി ചാർത്തി. ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഇപ്പോഴിതാ, വീണ്ടും അമ്മയായ സന്തോഷം പങ്കുവെക്കുകയാണ് അഞ്ജലി.

പെൺകുഞ്ഞിന്റെ അമ്മയായെന്ന് അഞ്ജലി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഞങ്ങളുടെ പുതിയ കുടുംബാംഗത്തെ പോലെ ജീവിതം അദ്ഭുതങ്ങൾ നിറഞ്ഞതാണെന്നും എല്ലാവരുടേയും അനുഗ്രഹങ്ങൾ വേണമെന്നും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കൊപ്പം അവർ കുറിച്ചു.
