
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാര പ്രതിഫലം ഉയർത്തിയതായി പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. തുടർച്ചയായി ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം ഹിറ്റ് ആയതുകൊണ്ടാണ് നയൻതാര പ്രതിഫലം ഉയർത്താൻ കാരണം. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ നിറഞ്ഞുനിൽക്കുന്ന താരം ഇപ്പോൾ ഹിന്ദിയിലും കാലെടുത്തു വച്ചിരിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ കിംഗ് ഖാൻ ആയ ഷാരൂഖ് ഖാനോടൊപ്പം ആണ് താരം അഭിനയിക്കുന്നത്. ജവാൻ എന്നാണ് ചിത്രത്തിന്റെ പേര്.ഈ ചിത്രം ആണ് താരം അഭിനയിച്ചു പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.
ജവാൻ എന്ന ചിത്രത്തിന് നയൻതാരയുടെ പ്രതിഫലം ഏഴ് കോടി രൂപയാണ്. അടുത്തതായി നായികാ പ്രാധാന്യമുള്ള ഒരു ചിത്രത്തിലാണ് നയൻതാര അഭിനയിക്കുന്നത്. 10 കോടി രൂപയാണ് പ്രതിഫലമായി ചോദിച്ചതെന്ന് നിർമാതാക്കൾ പറയുന്നു. പത്തുവർഷം ദക്ഷിണേന്ത്യൻ താരലോകം അടക്കിവാഴുന്ന ആരാധകർ ഏറെ സ്നേഹത്തോടെ നയൻസ് എന്ന് വിളിക്കുന്ന നയൻതാര ആണ് ദക്ഷിണെന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക. കഴിഞ്ഞ മാസമായിരുന്നു നയൻതാരയുടെയും സംവിധായകൻ വിഗ്നേഷ് ശിവൻറെയും വിവാഹം നടന്നത്.

ജൂൺ 9 നായിരുന്നു നയൻതാരയുടെയും വിഘ്നേഷ് ശിവൻറെയും വിവാഹം. ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തിരുന്നത്. മാധ്യമങ്ങൾക്ക് വിവാഹ ചടങ്ങിൽ പ്രവേശനമുണ്ടായിരുന്നില്ല. ഇന്ത്യൻ സിനിമാലോകത്തെ പ്രമുഖരെല്ലാവരും വിവാഹത്തിന് പങ്കെടുത്തിരുന്നു. വിവാഹത്തിനുശേഷം അമ്മയെ കാണാനായി കേരളത്തിലെത്തിയിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും.
ഇപ്പോൾ നയൻതാരയുടെ പ്രതിഫലം കേട്ട് അമ്പരിന്നിരിക്കുകയാണ് ആരാധകർ. 10 കോടി രൂപയാണ് ഒരു ചിത്രത്തിന് വേണ്ടി നയൻതാര ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന് നിർമ്മാതാക്കൾ സമ്മതം മൂളി എന്ന് റിപ്പോർട്ട് ഉണ്ട്. ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ച ജവാൻ എന്ന ചിത്രം ആണ് അടുത്തു റിലീസ് ആവാൻ പോകുന്ന ചിത്രം. ഈ ചിത്രത്തിന് ഏഴ് കോടി രൂപയാണ് നയൻതാര പ്രതിഫലമായി വാങ്ങിച്ചത്. തുടർച്ചയായി ഇറങ്ങിയ നയൻതാരയുടെ ചിത്രങ്ങളെല്ലാം ഹിറ്റ് ആയതുകൊണ്ടാണ് പ്രതിഫലം ഉയർത്താൻ കാരണമെന്ന് റിപ്പോർട്ട്.
