ബിസിനസുകാരനായ സമീർ ഹംസയുടെ മകൻ ഷഹ്റാൻ സമീറിന്റെ പിറന്നാള്‍ ആഘോഷമാക്കി മോഹൻലാൽ; വിഡിയോ

Screenshot 2022 07 15 071656

ബിസിനസുകാരനായ സമീർ ഹംസയുടെ മകൻ ഷഹ്റാൻ സമീറിന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഷഹ്റാനോടൊപ്പം സമീറിന്റെ പ്രിയ സുഹൃത്തായ മോഹൻലാലുമുണ്ടെന്നതാണ് ഈ വിഡിയോയെ കൂടുതൽ സുന്ദരമാക്കുന്നത്.

പിറന്നാള്‍ കേക്ക് മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കും നൽക്കുമ്പോൾ പിറന്നാൾ കുട്ടിയെ ചേർത്തുനിർത്തി നെറുകയിൽ മുത്തം നൽകുകയാണ് ലാലേട്ടൻ. ഷഹ്റാനൊടൊപ്പം പിറന്നാൾ മധുരം പങ്കിടുന്ന മോഹൻലാലിന്റെ ഈ വിഡിയോ ഷഹ്റാന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പങ്കുവച്ചിരിക്കുന്നത്.

ഈ ക്യൂട്ട് വിഡിയോയ്ക്ക് നിരവധിയാണ് ആരാധകർ. മോഹൻലാലിന്റെ വിട്ടിൽ വച്ച് നടത്തിയ ഷഹ്റാന്റെ കഴിഞ്ഞ പിറന്നാൾ ആഘോഷങ്ങളുടെ വിഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. ബ്രോ ഡാഡി എന്ന സിനിമയിലെ മോഹൻലാലിനെ മനോഹരമായി അനുകരിച്ചുകൊണ്ടുള്ള ഈ കൊച്ചു മിടുക്കന്റെ വിഡിയോ നേരത്തെ വൈറലായിരുന്നു.

Screenshot 2022 07 15 071745

മോഹൻലാലിന്റെ മാനറിസങ്ങൾ അതുപോലെ അനുകരിച്ചിരുന്നു ഷഹ്റാൻ, അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി വിഡിയോ പങ്കുവെച്ചിരുന്നു. യൂണിവേഴ്സ് വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സമീർ.

LEAVE A REPLY

Please enter your comment!
Please enter your name here