
നടിയും അവതാരകയുമായ ആര്യയുടെ സഹോദരി അഞ്ജനയുടെ വിവാഹമായിരുന്നു ഇന്ന്. വിവാഹത്തെക്കുറിച്ച് ആര്യ വളരെ മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോൾ വിവാഹത്തിന്റെ വിശേഷങ്ങളേക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.
ടെലിവിഷൻ മേഖലയിലെ സുഹൃത്തുക്കൾ ഉൾപ്പെടെ ആര്യയുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹത്തിന് പങ്കെടുത്തു. സഹോദരിക്കൊപ്പമുള്ള ആര്യയുടെ ചിത്രങ്ങൾ രാവിലെ പുറത്തുവന്നിരുന്നു. ഇപ്പോഴിത അഞ്ജനയ്ക്കും അഖിലിനും ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് ആര്യ. ഒപ്പം ഇവരുടെ വിവാഹ ചിത്രവും പങ്കുവച്ചിട്ടുണ്ട്. അഞ്ജനയ്ക്കുള്ള ഏറ്റവും വലിയ സർപ്രൈസ് എന്ന് പറഞ്ഞുള്ള ഒരു വീഡിയോയും ആര്യ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

മേക്കപ്പ് ട്രയൽ നടത്തണമെന്ന് പറഞ്ഞാണ് അഞ്ജനയെ ഹൽദിയ്ക്ക് കൊണ്ടുവന്നത് എന്ന് ആര്യ പറയുന്നു. വർക്കലയിലെ വിൽമൗണ്ട് റിസോർട്ടിൽ വച്ചായിരുന്നു ഹൽദി ചടങ്ങുകൾ. തൂവെള്ള നിറത്തിലെ വസ്ത്രങ്ങൾ അണിഞ്ഞുള്ള ഹൽദി ചിത്രങ്ങളും വൈറൽ ആയിരുന്നു. അഞ്ജനയ്ക്ക് സർപ്രൈസ് ആയി ഒരുക്കിയ ഹൽദിയുടെ ചിത്രങ്ങളെല്ലാം ആര്യം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഈ ദിവസം പല കാരണങ്ങൾ കൊണ്ട് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ്.
എന്റെ കുട്ടികളുടെ ഹൽദി എന്നാണ് ആര്യ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. പാട്ടും നിറവും നൃത്തവുമൊക്കെയായി മനോഹരമായിരുന്നു ചടങ്ങുകൾ. പല നിറങ്ങൾ കൂടിച്ചേർന്ന സ്കേർട്ടും വെള്ള ടോപ്പുമായിരുന്നു അഞ്ജനയുടെ വേഷം. 2020 ഡിസംബറിലായിരുന്നു അഞ്ജനയുടേയും അഖിലിന്റെയും വിവാഹനിശ്ചയം.

അച്ഛനുണ്ടായിരുന്നെങ്കിൽ ഏറ്റവും സന്തോഷിക്കുന്ന നിമിഷമായിരുന്നു ഇതെന്നും ആര്യ അന്ന് പറഞ്ഞിരുന്നു. അച്ഛന് നൽകിയ വാക്ക് ഇപ്പോഴും ഓർക്കുന്നുണ്ടെന്നും അതിനോട് നീതി പുലർത്താനാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ആര്യ പറഞ്ഞിരുന്നു.
